Pages

Thursday, August 11, 2011

പിന്നിട്ട പത്ത് നാൾ






മുസ്ലിംകൾ പുണ്ണ്യങ്ങളുടെ പൂകാലമായി കാണുന്ന റമളാനിലെ പത്ത് ദിനങ്ങൾ കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് ഈ വ്രതം കൊണ്ട് എന്താണു നമ്മൾ ഉൾകൊണ്ടത് എന്നത് നമ്മുക്ക് ഒന്നു ചിന്തിച്ചാലോ?
ഒരു മുസ്ലിമാവാൻ വേണ്ട അഞ്ച് കാര്യങ്ങളിൽ നാലണ്ണം പ്രാവർത്തികമാകേണ്ട ഒരു മാസമാണ് റമളാൻ എന്നാണ് പൊതുവെ പറയപ്പെടുന്നത്.

ഒന്നാമത്തെ കാര്യമായ അള്ളാഹുവിലും പ്രവാചകനിലും ഉള്ള സാക്ഷ്യപ്പെടുത്തലാണ്.അതിന്ന് കലിമ എന്നാണ് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം...ഇതിന്ന് പ്രത്തേഗിച്ച് പ്രയാസങ്ങളോ മുതൽ മുടക്കോ ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും ചെയ്ത് കൊണ്ടിരിക്കും.. ഇനി മുസ്ലിം മാതാപിതാക്കളുടെ മകനായി ജനിച്ചാൽ തന്നെ മതിയാകും ഈ കലിമക്ക് പകരം.അതായത് മുസ്ലിം മാതപിതാക്കൾക്ക് ജനിച്ചാൽ തന്നെ ആ കുഞ്ഞ് മുസ്ലിംകുട്ടി ആയിരിക്കും എന്ന് ചുരുക്കം..

രണ്ടാമത്തെ കാര്യമായ നിസ്കാരം ആണ് അൽപ്പം പ്രയാസം. ദിവസവും അഞ്ച് നേരം അത് നിർവഹിക്കുക എന്നത് അതും അതാത് സമയത്ത് ചെയ്യുക എന്നത് അൽപ്പം പ്രയാസം തന്നെ...എന്നാലും കൂടുതൽ ആളുകളും ഈ മാസത്തിൽ പള്ളിയിൽ എത്തിപ്പെടാൻ ശ്രമിക്കാറുണ്ട് എന്നതാണ് .. സാന്ദർഭികമായി പറയട്ടെ.. പല പള്ളികളിലും ആർക്കെങ്കിലും ഒന്നാമത്തെ ജമാഅത്ത് (കൂട്ടമായ നമസ്കാരം) കിട്ടിയില്ല എങ്കിൽ അവന്റെ നിസ്കാരം പിന്നെ കട്ടപൊകയാണ്. കാരണം ഒന്നാമത്തെ ജമാാത്ത് കഴിഞ്ഞാൽ പിന്നെ പള്ളിയിൽ ഒറ്റക്ക് നിസ്കരിക്കുന്നവരെയോ കൂട്ടമ്മായി നിസ്കരിക്കുന്നവരെയോ ഒന്നും പരിഗണിക്കാതെ ചില വെക്തികൾ പ്രഭാഷണം തുടങ്ങുകയായി.. എന്ത് പറഞ്ഞാലും ഇഹ്തികാഫിന്റെ പേര് പറഞ്ഞ് ഒരു ജോലിക്കും പോകാതെ പള്ളിയിൽ ചടഞ്ഞിരിക്കുന്നവർ കേൾക്കും എന്ന ഉറപ്പ് ഉള്ളത് കൊണ്ട് അറിയുന്നതും അറിയാത്തതും ഒക്കെ വിളിച്ച് പറയും. ഇതിൽ പന്ധിതന്മാരും പാമരന്മാരും എല്ലാം സമന്മാർ. അവരെ സംബന്തിച്ച് വയള് കഴിഞ്ഞ് പോകുംബോൾ കിട്ടുന്ന പണമാണ് പ്രശ്നം . മറ്റുള്ളവന്റെ നിസ്കാരം ഒന്നും അവർക്ക് പ്രശ്മ്മല്ല. ചുരുക്കി പറഞ്ഞാൽ റമളാനിലെങ്കിലും ഒന്ന് നിസ്കരിക്കാം എന്ന് കരുതി ആരെങ്കിലും പള്ളിയിൽ എത്തിയാൽ ഈ മതം വിറ്റ് കാശാകുന്നവന്മാർ അവിടേയും സാത്താനായി വരും എന്ന് ചുരുക്കം.. പിന്നെ നിസ്കരിക്കാത്തവന്റെ കാര്യം ..? അത് നമ്മുക്ക് വിടാം .. കാരണം അതിന്റെ വിധി പ്രവാചകൻ പറഞ്ഞിരിക്കുന്നു.. മുസ്ലിമിന്റെയും നിഷേധിയുടെയും ഇടയിലെ വെത്യാസം നിസ്കാരം ഒഴിവാക്കലാണ് എന്ന് പ്രവചകൻ പറഞ്ഞിരിക്കുന്നത് കൊണ്ട് അവനെ മുസ്ലിമായി കാണേണ്ടതില്ലല്ലോ?

റമളാൻ മാസത്തിൽ നോബ് എടുക്കുക എന്നത് പതിനഞ്ച് വയസ്സിനു മുകളിലുള്ള ബുദ്ധിയുള്ള എല്ലാ മുസ്ലിമിനും നിർബന്ധമുള്ള കാര്യം. അസുഖമുള്ളവനും യാത്രകാരനും ഇളവ് നെൽകിയിട്ടുണ്ടെങ്കിലും. മറ്റുള്ളവർക്കല്ലാം ഇത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.. "നിങ്ങൾക്ക് മുന്നെയുള്ളവർക്ക് നോബ് നിബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോബ് നിർബന്ധമാക്കി.നിങ്ങൾ ശൂശ്മത ഉള്ളവരാകാൻ വേണ്ടി" എന്ന് അള്ളാഹു ഖുർ-ആനിൽ പറയുന്നു.. വെറുതെ പട്ടിണികിടക്കാനല്ല അള്ളാഹു നോബ് നിർബന്ധമാകിയത്.. നമ്മൾ ശൂശ്മത ഉള്ളവരാകണം.. നമ്മുടെ പത്ത് ദിവസത്തെ നോബ് കൊണ്ട് നമ്മൾ അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ഒരു നേരത്തെ ആഹാരത്തിന്ന് വകയില്ലാതെ ബുദ്ധിമുട്ടുന്ന പാവങ്ങളെ നമ്മൾ എന്നെങ്കിലും ഒരു ദിവസമെങ്കിലും ഓർത്തിട്ടുണ്ടൊ?
നോബ് തുറക്കുംബോൾ ഉണ്ടാക്കേണ്ട വിഭവങ്ങളെ കുറിച്ച് ചർച്ച ചെയ്ത് ചിന്തിച്ച് തല പുണ്ണാകുബോൾ അത്തായത്തിന്ന് വകയില്ലാതെ കണ്ണീരൊഴുക്കുന്ന പാവപ്പെട്ട ഉമ്മമാരെ വിധവകളെ ഒക്കെ മറക്കാനല്ല അള്ളാഹു നോബ് നിർബന്ധമാക്കിയത്. പാവപ്പെട്ടവന്റെ വിഷപ്പറിയാൻ നമ്മൾ മടിക്കുന്ന കാലത്തോളം നമ്മുടെ നോബ് കൊണ്ട് നമ്മുക്ക് പ്രയോജനം കിട്ടിയെന്ന് കരുതാനാവുമോ? ആയിരങ്ങളും ലക്ഷങ്ങളും മുടക്കി നമ്മളിൽ പലരും നോബ്തുറ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നു.. പേരിനും പ്രസക്തിക്കും,രാഷ്ടീയ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കാനും, ബിസിനസ്സ് ബന്ധങ്ങൾ നിലനിർത്താനും ഒക്കെ ഇന്ന് ഇഫ്താർ വിരുന്നുകളുടെ പേരിൽ നടത്തുന്ന ആഭാസങ്ങൾക്കും നാടകങ്ങൾക്കും ഒക്കെ നമ്മൾ സാക്ഷി ആവാറുണ്ട് ..പലപ്പോഴും പല പന്ധിതന്മാരും ഇതിൽ പങ്കെടുക്കുക മാത്രമല്ല ഇത് പോലത്തെ പരിപാടികൾ സംഘടിപ്പിച്ച് നോബ് ഉള്ളവനേയും ഇല്ലാത്തവനേയും ജാതി മത ഭേധമന്യെ വിളിച്ച് മത സൗഹാർദ്ദ സംഗമങ്ങൾ വരെ നടത്തി പ്രസക്തി നേടുന്നതും നമ്മുക്ക് കാണാം .. ഇതെല്ലാം എന്തിന്ന് വേണ്ടി ? പാവപ്പെട്ടവന്റെ ഒരു നേരത്തെ വിഷപ്പ് അകറ്റുകയെന്നതല്ല. പകരം ജനങ്ങളുടെ ഇടയിൽ പ്രസക്തിക്ക് വേണ്ടി രാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണം കഴിക്കുന്നവനെ വിളിച്ച് നോബ് തുറപ്പിക്കുക എന്ന് വിരോധാഭാസം നടത്തി പന്ധിതനായി ചമഞ്ഞ് നടക്കുന്നവ്ർക്കും ദൈവം ഒരുനാൾ പ്രതിഫലം നെൽക്കും ഇൻഷാഅള്ളാ...അത് എന്തായാലും......
ഇത് എഴുതിയത് കൊണ്ട് മതസൗഹാർദ്ദത്തിന്ന് തുരങ്കം വെക്കുന്നവനായി എന്നെ ചിത്രീകരിക്കരുത്.. ഒരൊറ്റ വിഷപ്പറിയുന്നവൻ പോലും പങ്കെടുക്കാത്ത ഈ ഇഫ്താർ വിരുന്നുകൾ ദൈവ പ്രീതിക്ക് അർഹമാണോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത് ...
അത് കൊണ്ട് നോബ് എടുക്കുന്ന മുസ്ലിമേ നീ മുസ്ലിമാകുക... നിന്നേയന്മ് നിന്റെ സഹജീവികളേയും നീ പരിഗണിക്കുക....


ഇനി സകാത്ത് ..ഇത് ചിന്തിച്ചാൽപോലും നമ്മുക്ക് പലർക്കും ഹർട്ട് അറ്റാക്ക് ഉണ്ടാകും ..അത് അൽപ്പം വിശദമായി പറയാനുള്ളത് കൊണ്ട് അടുത്ത പോസ്റ്റിൽ..ഇൻഷ അള്ളഹ