Pages

Sunday, May 29, 2011

പൂക്കോട്ടുര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനത്ത്

ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ 97 ശതമാനം വിജയം നേടിയ പൂക്കോട്ടുര്‍ ഗവ; ഹൈസ്കൂളിന്ന് ഒരായിരം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുംബോള്‍ ഇതിന്ന് പിന്നില്‍ പ്രവര്‍ത്തിക്കുകയും പ്രയത്നിക്കുകയും ചൈത എല്ലാ അദ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മാര്‍ത്തമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ,ഒരു പൂക്കോട്ടൂര്‍ക്കാരന്‍ എന്ന നിലക്ക് അഭിമാനിക്കുക കൂടി ചെയ്യുന്നു...
ഈ വര്‍ഷത്തെ യൂനിഫോം വിതരണത്തിലും ഈ ജില്ലയിലെ ഏറ്റവും മികച്ച റിക്കോര്‍ഡ് കരസ്ഥമാക്കാന്‍ ഈ സ്ഥാപനത്തിന്ന് കഴിഞ്ഞത്തില്‍ ഞാന്‍..............??കാരണം മീറ്ററോന്നിന് 75 രൂപ നിരക്കില്‍ ജില്ലയിലെ മറ്റ് എല്ലാ സ്ഥാപനങ്ങളെയും കിടത്തിവെട്ടി പൂക്കോട്ടുര്‍ ഗവ; ഹൈസ്കൂള്‍ ഓന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു...പി ടി എ കമ്മറ്റി പോലും അറിയാതെ ഈ ഉന്നത റിക്കോര്‍ഡ് കരസ്ഥമാക്കാന്‍ ആത്മാര്‍തഥമായി പ്രയത്നിച്ച എല്ലാ അദ്യാപകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പൂക്കോട്ടുര്‍ക്കാരന്‍ എന്ന നിലയില്‍ നമസ്ക്കാരം .....ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ......

Saturday, May 21, 2011

യൂനിഫോം വില്‍ക്കാനുണ്ടോ......

നേരം പുലര്‍ന്ന് ഉമ്മ മുറ്റം അടിച്ച് വാരാന്‍ തുടങ്ങിയിരിക്കുന്നു...അപ്പോഴാണ് കുറച്ച് അകലെ പഞ്ചായത്ത് റോഡിലൂടെ തലയില്‍ വലിയ ഒരു ബാഗും ചുമന്ന് ഒരാള്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് പോകുന്നു..ചെവിയോര്‍ത്ത് നോക്കി....സ്കൂള്‍ ബേഗുകള്‍,കുടകള്‍ ,യൂനിഫോമുകള്‍.........അങ്ങിനെ പോകുന്നു അയാളുടെ ഓലിയിടല്‍...ഉമ്മയെ കണ്ടയുടെനെ അയാള്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു...മുറ്റത്ത് എത്തിയ ആ വയസ്സന്‍ ഏതോ ഒരു അത്താണി കിട്ടിയ സന്തോഷം...ഒന്ന് ക്കൈ വെച്ചാ മോളെ ...ഞാനിതൊന്ന് ഇറക്കി ബെക്കട്ടെ...ബല്ലാത്ത ചൂടും ഷീണവും....കുറച്ച് ബെള്ളം തരീന്ന് ...ഞാനൊന്ന് കുടിക്കട്ടെ.....അല്‍ഹംദു ലില്ലാഹ്..... സലാമത്തായി.....ഇനി പറ... ഞമ്മക്ക് എന്തോക്കെ ബേണ്ടീത്>??.....ഇങ്ങക്ക് മേണ്ടീത് ഒക്കെ ഈ ബേഗിലുണ്ട്....ഇങ്ങള് പറഞ്ഞാല്‍ മതി...അയാള്‍ മെല്ലെ ബേഗ് തുറന്നു...ഞാന്‍ സന്തോഷം കൊണ്ട് ബേഗിന്റെ അടുത്തേക്ക് ചാടിയത് അറിഞ്ഞില്ല...ഉമ്മ ദേഷ്യപ്പെട്ടു..ഡീ... നിലത്ത് നില്‍ക്ക്..നീ വലിയ പെണ്ണായിട്ടുണ്ട്...ഉംംം....തുറിച്ച് ഒരു നോട്ടവും.....അത്തൊക്കെ പോട്ടെ ...ഇങ്ങക്ക് ഇപ്പോ യത്താ മേണ്ടിയത്??കാക്കാന്തെ ചോദ്യം....യൂനിഫോം ഞാന്‍ പറഞ്ഞു.......ഞാന്‍ വാങ്ങിതരാം നീ ഒന്ന് സമാധാനിക്ക്...ഉമ്മാന്റെ പറച്ചില്‍...നീ പോയി ഉപ്പാന്റെ കീശയീളല്‍ കാഷ് ഉണ്ടോ എന്ന് നോക്ക്...ഞന്‍ അകത്തേക്ക് ഓടി..അപ്പോഴേക്കും കാക്കാക്ക് സന്തോഷം രാവിലെത്തെ കച്ചവടം ഉഷാറാകും ..ഇന്‍ഷാ അള്ളാഹ്...കത്രികയും അളക്കാനുള്ള മീറ്റര്‍ ടേപ്പും എടുത്ത് പുറത്തെക്ക് വെച്ചു....പെട്ടെന്ന് ദൂരെ നിന്നും കേള്‍ക്കുന്ന ഒരു അനൌസ്മെന്റെ ശാബ്ദം ''എല്ലാ നാട്ട് കാരെയും അറീക്കുന്നു''...മോളെ..നൊക്യാ ...എന്താ...ആരാ മരിചത് എന്ന്....ആരും മരിചത് അല്ല ഉമ്മാ....നമ്മുടെ സ്കൂളില്‍ യൂനിഫോം കൊടുക്കുന്നു...അടുത്ത ഒന്ന്,രണ്ട് തിയതികളില്‍.....അതാ പറയുന്നത്,...ഓ ഓ....പെട്ടന്ന് ഉമ്മാക്ക് മനസ്സിനൊരു മാറ്റം...എന്നാ പിന്നെ നമ്മുക്ക് സ്കൂളില്‍ നിന്നും വാങ്ങാം..പടച്ചോനെ ഈ ഇബ്ലീസിന്റെ മക്കളെ കൊണ്ട് നമ്മളെ രാവിലത്തെ കച്ചോടം തന്നെ പോയികിട്ടുമോ...എന്നോറുത്ത് ആ പാവം വയസ്സന്‍ യൂനിഫോമിന്റെ മികവുകള്‍ പറയാന്‍ തുടങ്ങി..നല്ല് സിസ്കോട്ടന്‍ തുണിയാ....ഈ മാസം മില്ലില്‍ നിന്നും ഇറക്കിയതാ....ദാ..ടേറ്റ് നോക്ക്...ഒക്കെ ശെരിയാ....ഒരു മീറ്ററിന്ന് നാല്‍പത് ഉറുപ്പിക തന്നാല്‍ മതി.....പാവം വയസ്സന്‍ ഒരുപാട് പറഞ്ഞ് നോക്കി...ഉമ്മാന്റെ കല്‍ബ്നണ്ടോ അലിയുന്നു??ഇനി ഇവിടെ സമയം കള്യുന്നത് ബുദ്ഡിയല്ല എന്ന് മനസ്സിലാക്കിയ ആ പാവം വയസ്സന്‍ പെട്ടന്ന് സ്ഥലം ഒഴിവക്കി...അയാളുടെ പോക്ക് കണ്ടപ്പോള്‍ എനിക്ക് വെഷമം തോന്നി....പാവം ഞന്‍ മനസ്സില്‍ മന്ത്രിച്ചു....

ഒന്നാം തിയതി ..സമയം 11 മണി..ഉമ്മാ...ഉമ്മാ...ഈ ഉമ്മാന്റെ കുളി ഇനിയും കഴിഞ്ഞില്ലെ?..നേരം കുറെ വൈകി....ഇനി എപ്പോയാണ് സ്കൂളില്‍ എത്തുക....ദാ ഞാന്‍ വന്നു...ഇനി പര്‍ദ്ദ കൂടി ഇട്ടാല്‍ മതി..ഉമ്മ അകത്ത് നിന്നും വിളിച്ച് പറഞ്ഞു....ചോറും കറിയും ഒക്കെ ആയപ്പോഴേക്കും സമയം പോയത് അറിഞ്ഞില്ല..വേഗം നടക്ക്...ഈ പാടത്തിലൂടെ അങ്ങ്ട് പോകാം എന്നല്‍ വൈലിന്നും ആക്കം കിട്ടും പെട്ടന്ന് എത്തുംചെയ്യാം..ഉമ്മ ഓരോന്ന് പറഞ്ഞ് പിന്നിലും ഞാന്‍ മുന്നിലും...യൂനിഫോം ആണാങ്കിലും പുതിയ വസ്ത്രം വാങ്ങുന്ന സന്തോഷത്തില്‍ സ്കൂളില്‍ എത്തിയത് അറിഞ്ഞില്ല...ഗൈറ്റ് കിടന്നപ്പൊള്‍ തന്നെ നീണ്ട വരി കണ്ടു..പിന്നെ ഒന്നുംനൊക്കിയില്ല ..വരിയുടെ പിന്നില്‍ നിന്നു...വൈല് നേരിട്ട് കൊള്ളുന്നില്ലങ്കിലും ചൂടുള്ള കാറ്റ് മനുഷ്യനെ പൊള്ളിക്കുന്നു...എന്ത് ചെയ്യനാ..നില്‍ക്കുകയല്ലാതെ നിവര്‍ത്തിയില്ലല്ലോ??....സമയം രണ്ട് മണി...ദാഹിച്ച് പൊരിയുന്നു...ഉമ്മയോട് പൈസ വാങ്ങി ഞാന്‍ രണ്ട് ലൈം വാങ്ങി കൊണ്ട് വന്നു...ഇത് എവിടെന്നാ...ഉമ്മന്റെ ചോദ്യം....പത്ത് രൂപയാ ഉമ്മാ... നമ്മുടെ നാസറാക്കാന്റെ കടയില് നിന്നാ......ഉം ..ഒരു മൂളലോടെ ഉമ്മ ഒറ്റ വലിക്ക് തന്നെ കുടിച്ച് തീര്‍ത്തു....അടുത്ത ആള്‍ വരട്ടെ......പിന്നെ ഞങ്ങളുടെ ഊഴം ..പറയൂ....എന്തൊക്കെ വേണ്ടത്??ഈ കുട്ടിക്ക് യൂനിഫോം ..ഉമ്മാന്റെ മറുവടി...ഫുള്ളോ ഹാഫോ?/ അടുത്ത ചോദ്യം...ഫുള്ള് കൈ ഉമ്മ പറഞ്ഞു..ഒ കെ....എത്ര കൂട്ടം വേണം ?/ഉമ്മ ഒന്ന് ആലോചിച്ചു ..ശേശം ഒരു കൂട്ടം യന്താ വില?....ഒരു മീറ്ററിന്ന് 75 രൂപ...ഉമ്മ ഒന്ന് നെട്ടി...തുണി ഒന്ന് കണട്ടെ...ഇതാ നൊക്കിക്കോളൂ...ചുളിഞ്ഞ മുഖവുമായി..വേഗം വേണം വേറെയും ആളുകള്‍ ഉണ്ട്....ദേഷ്യത്തിലാണ് മൂപ്പിലാന്‍...ഉമ്മയും വിട്ടില്ല...ഇത് എന്തു തുണി...ഇതിലേറെ നല്ല തുണി നാല്പതു രൂപക്ക് ഇവിടെ കിട്ടാനുണ്ട്....അയാള്‍ക്ക് ദേഷ്യം വര്‍ദ്ദിച്ച് വന്നു....ഞാന്‍ പറഞ്ഞോ ഇവിടെ വരാന്‍?ആരോക്കെ ത്രിപ്തി യാക്കണം എന്ന് അറിയോ നിങ്ങള്ക്ക് ??ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ മുഖം ചുവന്നു...ഒരു മീറ്ററ്‍ തുണി വിറ്റാല്‍ പത്ത് രൂപ ഇവിടെത്തെ അദ്യാപകര്‍ക്കും 5 രൂപ കമ്മറ്റിക്കും..പിന്നെ എവിടെന്നാ ഇതോക്കെ ഒക്കുന്നത്...വേണമെങ്കില്‍ വാങ്ങിക്കൊ..അല്ല്ങ്കില്‍ പോ.....ഏതായാലും വന്നില്ലെ ഒരു കൂട്ടം താ.....ഒന്ന് കൊണ്ട് എന്താവാനാ...മഴക്കാലം വരുന്നു...ഒന്നുകൂടി വങ്ങിക്കൂ ഉമ്മാ....ഞാന്‍ പറഞ്ഞു....ഇവിടന്നോ?...വേണ്ട..വേണ്ട...നമ്മുക്ക് ആ വയസ്സന്റെ കയ്യില്‍ നിന്നും വാങ്ങാം...എനിക്ക് കരച്ചില്‍ വന്നു,.പുറത്ത് കാണിക്കാതെ ഉമ്മന്റെ കൂടെ ഗൈറ്റിന്ന് പുറത്തേക്ക്.....ഇനിയും എന്തോക്കെ വാങ്ങാനുണ്ട്....പൈസയും കുറവാണ്...തല്‍ക്കാലം ഒന്ന് രണ്ട് നോട്ട് ബുക്ക് വാങ്ങികൊടുക്കാം....തൊട്ടടുത്ത തങ്ങളുടെ ഷോപ്പിലേക്ക്....ഷോപ്പ് തങ്ങളുടെതാണങ്കിലും സീനത്താണ് കച്ചവടക്കാരി....അവിടെ ചെന്നപ്പോഴാണ് അപ്രദീക്ഷിതമായി നമ്മുടെ ആ വയസ്സന്‍ യൂനിഫോം കച്ചവടക്കാരനെ കാണുന്നത്...അയാല്‍ പേര കുട്ടികള്‍ക്ക് പുസ്തകം വാങ്ങുന്നു....അയാളെ കണ്ടപ്പൊള്‍ ഉമ്മാക്ക് സന്തോഷം...സന്തോഷത്തില്‍ പരിസരം മറന്ന ഉമ്മ...കാക്കെ...നിങ്ങളെന്താ ഇവിടെ?അല്‍പ്പം ഉച്ച്ത്തിലായത് ഉമ്മ അറിഞ്ഞില്ല...അപ്പുറത്തെ കടയില്‍ നിന്നൊക്കെ ആളുകള്‍ നൊക്കുന്നത് കണ്ടപ്പോള്‍ എനിക്ക് നാണക്കേട് തൊന്നി...ഞന്‍ ഉമ്മാനെ തോണ്ടി...മെല്ലെ പറയൂ.....ഉമ്മാക്ക് കര്യം പിടികിട്ടി...ഉം ഒന്ന് മൂളി....പിന്നെ ശബ്ദം കുറച്ചു പറഞ്ഞു....എന്റെ കുട്ടിക്ക് ഒരു രണ്ട് കൂട്ടം യൂനിഫോം ....കാര്യം മനസ്സിലായ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു....അതെല്ലാം രണ്ട് പിള്ളേര് വന്ന് ഒന്നിച്ച് വാങ്ങി പോയി...മീറ്ററിന്ന് 50 രൂപക്ക്....അവരാ ഇപ്പോള്‍ സ്കൂളില്‍ കച്ചവടം നടത്തുന്നത്.......ഇത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ വന്ന ചിരി ഉമ്മ കാണാതിരിക്കാന്‍ ഞാന്‍ ഷാള്‍ കൊണ്ട് മറച്ച് പിടിച്ചു....അന്നേരം ഹൈവേയിലൂടെ പോയ മറ്റൊരു അനൌസിലേക്ക് ഞാന്‍ ശ്രദ്ദിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉമ്മാന്റെ വിളി...വേഗം നടക്ക് ...സമയം വൈകി......ഇനി മറ്റൊരു ചതി കൂടി എന്റെ ഉമ്മാക്ക് ഓര്‍മിക്കാന്‍ കഴിയില്ലായിരുന്നു......................................

ജാഫര്‍ പറഞ്ഞ കഥ

ഓടി വരണേ ഓടി വരണേ......നേരം പുലര്‍ന്നിട്ടുള്ളു... അടുത്ത വീട്ടില്‍ നിന്നാണ് നിലവിളി കേള്‍ക്കുന്നത്..എന്റെ കോഴി കിണറ്റില്‍ വീണേ ..അടുത്ത കൂട്ടകരച്ചില്‍,,ഞാന്‍ പെട്ടെന്ന് ഓടാനുള്ള പുറപ്പാടിലായി...പെട്ടന്ന് ഭര്യയുടെ പിറകില്‍ നിന്നുള്ള ചോദ്യം നിങ്ങള്‍ എങ്ങോട്ടാ..നീ കേട്ടില്ലേ നാണിന്റെ വീട്ടിലെ കോഴി കിണറ്റില്‍ വീണന്ന്....ഓ...അതാണോ ഇത്ര വലിയ കര്യം ഇന്നെലെ അവിടെ പതിനാറ് കോഴി ഒന്നിച്ച് ചെബില്‍ വീണിട്ട് നിങ്ങളോ ഞാനോ അറിഞ്ഞോ....പെട്ടെന്ന് കുരിശ് കണ്ട സാത്താനെ പോലെ ഞാന്‍ അവിടെ നിന്നു....അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്..ശരിയാണ് ഇവള്‍ പറയുന്നത്. ഇന്നെലെ എത്ര ആളുകളാണ് അവിടെ സല്‍കാരത്തിന്ന് വന്നത്...റ്റാറ്റാ സുമോയില്‍ വന്ന അബു ഹാജി,സ്കോര്‍പ്പിയൊയില് വന്ന ഹസ്സന്‍ കുട്ടി..വണ്ടികളുടെ ഒരു നിരത്തെന്നെ ഉണ്ടായിരുന്നു അവിടെ എല്ലാം വലിയ പണക്കാര്...ഈ പാവങ്ങള്‍ ഇന്നെലെയും ഇവിടെ ഉണ്ടായിരുന്നുവല്ലോ...ഇനി കോഴി ആയാലും ആടായലും പോകാന്‍ അവില്ല എന്ന് കരുതി ചായ കുടിക്കാന്‍ ഉള്ള പരിപാടി നോക്കി ...കുടിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വിളിക്കുന്നു ...ജാഫര്‍ക്കാ...ഓടി വരണേ...പെട്ടെന്ന് ദേഷ്യം വന്നു..അയല്‍വാസിയാണല്ലോ എന്ന കാര്യം ഒരു നിമിഷം മറന്ന് പോയി ഞാന്‍..ഇന്നെലെ ചട്ടിയില്‍ കോഴി വീണപ്പോയും ഞാന്‍ ഇവിടെ ത്തന്നെ ഉണ്ടായിരുന്നല്ലോ എന്ന് പറഞ്ഞ് പൊയി.....ഈ നാവിന്റെ ഒരു കാര്യം////

Sunday, May 15, 2011

ഒസാമ

അങ്ങിനെ ഒരിക്കല്‍ കൂടി ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു...ജീവിതത്തില്‍ പല തവണ മരിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം വെക്തിത്വങ്ങളില്‍ ഒരാള്‍ കൂടി.പക്ഷേ ഇവിടെ സ്തിതി ഇപ്പൊഴും പൂര്‍ണ്ണമല്ല..കൊന്നവര്‍ക്കു തന്നെ ഉറപ്പില്ല..കൊല്ലപ്പെട്ടതു ബിന്‍ലദന്‍ തന്നയാണോ എന്നത്..അത് സമര്‍ഥിക്കാന്‍ പല കഥകളും പറഞ്ഞു നൊക്കിയിട്ടും സ്വൊയം ഉറപ്പില്ലാതെ വിയര്‍ക്കുന്ന ലോക പോലീസിനെ ഇന്നും നമ്മള്‍ കാണുകയും ചൈതു..സ്വൊന്തമയി ഒരു രാഷ്ട്രത്തിന്റെയൊ,ഒരു വാര്‍ഡ് ന്റെ പൊലും അതികാരം കയ്യിലില്ലാത്ത ഒരു സദാരണ മനുഷ്യന്റെ മ്ര്തുശരീരത്തെ പൊലും ഇത്രയും ഭയക്കുന്ന ഈ ലോക പോലീസിന്ന് ആ ദേഹം നിര്‍മാര്‍ജനം ചൈത കപ്പല്‍ കാട്ടി സ്വൊന്തം ജനതയെയും ലോകത്തെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.മോര്‍ഫ് ചൈത ഫോട്ടോകളും അമേരിക്ക പടച്ചു വിട്ട ഡി എന്‍ എ റിപ്പോര്‍ട്ടും ലോക ജനതയുടെ വിമര്‍ഷങ്ങള്‍ക്ക് വിദേയം ആയപ്പൊള്‍ പെട്ടന്ന് പൊങ്ങിയ ഈ കപ്പല്‍ മറ്റോരു അബദ്ദം ആവില്ലെ യന്നാണ് ഇപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നത്..ആദ്യം ഇറാക്കിലും പിന്നീട് അഫ്ഗാനിസ്തനിലും ഇപ്പോള്‍ പാകിസതാനിലും മരിച്ച ആ പാവം മനുഷ്യന്ന് ഇനി യത്ര മരണങ്ങള്‍ കാത്തിരിക്കുന്നു എന്നത് നമുക്കു കത്തിരുന്ന് കാണാം...എന്തായാലും ഒന്ന് നമ്മുക്ക് പറയാം..അദ്ദേഹം മരിച്ചിട്ടുണ്ടങ്കില്‍ അദ്ദേഹത്തിന്റെ പ്രേതത്തെ പൊലും ഈ ലോക പൊലീസിന്ന് പേടിയാണ് എന്നത്...പേടിച്ച് പേടിച്ച് പല തവണ മരിക്കുന്ന ലോക പോലീസിന്ന് മുന്നില്‍ മരിച്ചിട്ടുംമരിച്ചിട്ടും മരിക്കാത ഉസാമ യത്രയോ ധീരന്‍.....ഒരിക്കല്‍ കൂടി മരിക്കാത ഒസാമയുടെ പുനര്‍ജന്മം പ്രദീക്ഷിച്ച്.....ലോകത്തിന്ന് സമാധാനം വര്‍ഷിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..........

Saturday, May 14, 2011

മുടിയാട്ടം

ഒന്നും പറയാനില്ലാതത കുറേ ദിവസതതിന്ന് ശേഷം.....
ഇന്നെലെയും ഒരു പ്രസംഗം ശ്രവിച്ചു..
വിഷയം കേശം തന്നെ...
അതും തിരു നെബിയുടേത്...
പ്രഭാഷിക്കുന്നത് ഒരു തലയില്‍ കെട്ടുകാരന്‍.....
പക്ഷെ കേള്‍ക്കണമെങ്കില്‍ തലമൊത്തത്തില്‍ മൂടേണ്ട അവസ്ഥ....
യത്ര പുതിയ വാക്കുകളാണ് അയാള്‍ കണ്ടെത്തിയിരിക്കുന്നത്..
സഭ്യമല്ലാതെ സംസാരിക്കാന്‍....
ആരാന്റെ ഭക്ഷിച്ചു സ്വന്തം സഹോദരനെ തെറി വിളിക്കുന്നു....
അതും പുണ്യമായ ഒരു മതത്തിന്റെ പേരില്‍ ...
തിരു നബിയുടെ അനുചരന്‍മാര്‍ സ്വന്തം രക്തവും മജ്ജയും മനസ്സും എന്തിനേറെ സ്വൊ ശരീരം പോലും കൊടുത്തൂ വളര്‍ത്തി വലുതാക്കിയ ഈ മതം തെരുവൂ പട്ടികല്‍ക്ക് കിട്ടിയ എല്ലിന്‍ കഷ്ണ്ം പോലെ കടിച്ചു കീറാന്‍ ഈ വര്‍ഗ്ഗത്തിന്ന് യന്താണ്ണ് അവകാശം...
പാവ പെട്ടെവന്തെ കീശയും ആശയും ഒരു പോലെ ചൂഷണണം ചെയ്യുന്ന ഈ സമൂഹം....
ദൈവത്തെയും മനുഷനെയും ഭയം ഇല്ലാതെ ഈ കൂട്ടര്‍ ചെയ്യുന്ന അസംബന്ദം നോക്കി നില്‍ക്കാന്‍ ഒരു യതാര്‍ഥ വിശ്വാസിക്ക് പറ്റുമോ.....
ദൈവം മനുഷ്യന്ന് അന്തസ്സും അഭിമനവും പടിപ്പിച്ച സ്നേഹവും സൌഹാര്‍ദ്ദവും ശീലിപ്പിച്ച ഈ മതത്തിന്റെ അനുയയികള്‍ യന്ന് പറയുന്ന ഈ സമൂഹത്തെ സ്നേഹിക്കാനും വിശ്വസിക്കാനും ഒരു യതാര്‍ഥ മനുഷ്യന്ന് കയിയുമെന്ന് തോന്നുന്നില്ല....
ഇത് ഒരു മതത്തിന്റെയൊ മുസ്ലിംകളൂടെയോ മാത്രം കര്യമല്ല....ഒരു സമൂഹത്തെ മോത്തത്തില്‍ വിഡ്ഡികളാക്കുകയാണ്....മതത്തിന്റെ പേരില്‍ ആകുംബോള്‍ ആര്‍ക്കും എന്തും ചെയ്യാം...ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കുക കൂടി ചൈതാല്‍ ബഹു കേമം....എത്ര വേണമെങ്കിലും എങ്ങനെ വെണമെകിലും പിരിവ് എടുക്കാം...ആര് ചോദിക്കന്‍.... ആര് കാണാന്‍....പ്രതികരനണ ശേശി ഇല്ലാത്ത ഈ സമൂഹത്തെ എന്നും എങ്ങനെ പറ്റിക്കാന്‍ കയിയണേ എന്ന പ്രാര്‍ത്ഥന ആവും ഈ കൂട്ടര്‍ക്ക്....ദൈവനുഗ്രഹം ഉണ്ടായാല്‍ വൈകാതെ ജനം ഈ ചൂഷണം തിരിച്ചറിയും.....പണ്ഡിതന്മാര്‍ എന്ന് സ്വയം പറയുന്ന ഈ വര്‍ഗ്ഗം ഒരു ആത്മ പരിശോദനക്ക് തെയ്യാറാവണം....സ്വയംആത്മ ശൂദ്ദി വരുത്തി യതാര്‍തഥ മതംപടിച്ചു വക്രത ഒഴിവാക്കി ശരിക്കുള്ള മതത്തിലെക്കു തിരിച്ച് വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് നമുക്കും പ്രാര്‍ത്തിക്കാം...............അത് പൊലെ ഇത്തരത്തില്‍ ഉള്ള പ്രസംഗം ശൃവിക്കാന്‍ ഇനിയും ഒരു അവസരം....ദൈവമെ കാക്കണേ.....സല്‍മാന്‍ രുഷ്തി മാരും കാര്‍ടൂണിസ്റ്റ്കളും ഇതിലും എത്രയൊ ഭേദ്ം.........അവരാരുംപ്രവാചകനെ വിറ്റ് തിന്നിട്ടില്ല്ല്ലല്ലോ.................