Pages

Tuesday, July 19, 2011

KSRTC നഷ്ടത്തിലോ?

കേരളത്തിലെ മിക്ക ഗ്രാമങ്ങളിലൂടെയും സിറ്റികളിലൂടെയും തുടർച്ചയായി ഓടികൊണ്ടിരിക്കുന്ന നമ്മുടെ ആനവണ്ടി

നഷ്ടത്തിൽ ആണ് എന്നല്ലാതെ ഒരിക്കൽ പോലും ലാഭത്തിന്റെ കണക്ക് നമ്മുക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് വരെ ഇതിനെ കുറിച്ച്

ആർക്കും മനസ്സിലാക്കാൻ പറ്റാത്ത എന്ത് കണക്കാണ് ഇവർ കൂട്ടുന്നത് എന്നത് ഇതിൽ ജോലി ചെയ്യുന്നവർക്കോ ഇതിലെ യാത്രക്കാർക്കോ

മനസ്സിലായിട്ടില്ല..95 ശതമാനം ബസ്സുകളും സീറ്റിങ് ലോഡും സ്റ്റാന്റിംഗ് ലോഡുമായിട്ടാണ് സർവീസ് നടത്തുന്നത്. മറ്റ് പ്രൈവറ്റ് ബസ്സുകൾ

പകുതി സീറ്റുമായി പോയിട്ട് പോലും അവർക്ക് സർവീസ് ലാഭത്തിലാവുന്നു. അതേസമയം KSRTC ആവട്ടെ മുഴുവൻ സീറ്റുമായി പോയിട്ടും

നഷ്ടത്തിലും.. എന്തായിരിക്കും കാരണം ?

പ്രവറ്റ് ബസ്സുകളുടെ മൽസര ഓട്ടമാണോ ?

അതോ കെ എസ് ആർ ടി സി ജീവനക്കാർ പ്രാപ്തരല്ലാതവരാണൊ ?

അതൊ ksrtc നടപ്പാക്കുന്ന പരിഷ്ക്ക്ക്കാങ്ങൾ ആണൊ?

പലപ്പോഴും കെ എസ് ആർ ടി സി നടപ്പിലാകുന്ന പല പരിഷ്കാരങ്ങളും ജീവനക്കാർക്ക് പല പ്രഷ്നങ്ങളും

ഉണ്ടാകുന്നുഎന്നതാണ് സത്യം . ഉദാഹരണമായി ഇപ്പോൾ തന്നെ RPM കുറച്ച് കൊണ്ട് നടപ്പിലാക്കിയ നിയമം..ഇത് കൊണ്ട് ആർക്കാണ്

പ്രയോജനം ? നമ്മുക്ക് നോക്കാം ..പാലക്കാട്ട് നിന്നും കോഴിക്കേട്ടേക്ക് ഓടിയെത്താൻ മൂന്ന് മണിക്കൂറും നാല്പത് മിനുറ്റും സമയം ആണ്

ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇന്ന് RPM കുറച്ചതിന്ന് ശേഷം നാലു മണിക്കൂറിൽ കൂടുതൽ സമയം എടുത്ത് KSRTC ഓടിച്ച് എത്തുന്നത്

വരെ കാത്തിരിക്കാൻ സാധാരണ ഒരു യാത്രക്കാരനും തെയ്യാറാകും എന്ന് തോനുന്നില്ല. വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനുള്ള

ബുദ്ധിമുട്ടും ചെറിയ ഒരു കയറ്റം പോലും ഒന്നാമത്തെ ഗീറിലും രണ്ടാമത്തെ ഗീറിലും ഒക്കെ വലിപ്പിക്കേണ്ട ഗതികേടിലാണ് ട്രൈവർമാർ..

ഫലമോ? ആന വണ്ടീക്ക് പിന്നിൽ അരമണിക്കൂർ കയിഞ്ഞ് വരുന്ന മിനി വണ്ടികൾ പോലും മറികടന്ന് മണിക്കൂറുകൾക്ക് മുന്നെ

ഉദ്ദേശിക്കുന്നേടത്ത് എത്തിക്കുന്നു..പിന്നെ ആരെങ്കിലും ഈ ആന വണ്ടിയും കാത്ത് ഇവിടെ നിൽക്കുമോ ??...

പല പ്രാവ്ശ്യം ഇതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും മേലാളന്മാർക്ക് അത് പരിഗണിക്കാൻ തെയ്യാറാവാത്തതാണ് ഇതിന്റെ

പിന്നിലെ ദുരൂഹത പുറത്ത് വരുന്നത്..പ്രൈവറ്റ് ബസ്സ് ഓപാരേറ്ററിൽ മാരിൽനിന്നും എന്തെങ്കിലും ആനുകൂല്യം കൈപറ്റിയിട്ടാണോ ഇവർ

ഈ പ്രശ്നം പരിഹരിക്കാൻ തെയ്യാറാവാത്തത് എന്ന് അന്യേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലങ്കിൽ പിന്നെ ഡ്രവർമാർക്കും

യാത്രക്കാർക്കും ഒരുപോലെ ഭുദ്ധിമുട്ട് ഉണ്ടാകുന്ന ഈ നടപടി ആർക്ക് വേണ്ടിയാണ് തുടർന്ന് പോകുന്നത് ?


ഇന്ധന ചിലവ് കുറയും എന്ന ഈ അശാസ്ത്രീയ കണക്കുകൾ പറഞ്ഞ് സ്വകാര്യ ബസ്സുടമകളെ സഹായിക്കാനും യാത്രക്കാരെ

ബുദ്ധിമുട്ടാക്കാനും മാത്രമെ ഇത്പോലത്തെ പരിഷ്കാരങ്ങൾക്ക് കഴിയുകയുള്ളൂ...

ഉദാഹരണമായി പറഞ്ഞ ഇത്പോലുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ പടിച്ച് ഉചിതമായ തീരുമാനങ്ങൾ എടുത്താൽ തന്നെ തീരുന്ന നഷ്ട്മെ

ഇന്ന് KSRTC ക്ക് ഉണ്ടാവൂ എന്നാണ് നമ്മുക്ക് തോനുന്നത്...

ബ്ലൊഗിൽ ഒരു പോസ്ട്ട്ടത് കൊണ്ടോ , വകുപ്പ് മന്ത്രിക്ക് ഒരു കത്ത് അയച്ചത് കൊണ്ടോ ഈ പ്രശ്നം തീരുന്നതല്ലന്ന് എനിക്കറിയാം ..

ഉദ്ദ്യോഗസ്തന്മാരുടെ അകമഴിഞ്ഞ സ്വാർത്തത ഇല്ലാത്ത മനസ്സുണ്ടങ്കിൽ മാത്രമെ ഇനി ഇതിനെ രക്ഷിക്കാനാവൂ............


അത്പോലെതന്നെ പ്രൈവറ്റ് ബസ്സ് മുതലാളിമാരുടെ കീശയിലെ കാശിനെ ആശിക്കാത്ത തൊഴിലാളിക്കൂടി ഇതിന്റെ വിജയത്തിന്ന്

അത്യാവ്ശ്യം ആണ് എന്ന് സാന്ദർഭികമായി ഓർമ്മിപ്പിക്കട്ടെ.............


നേരാം നമ്മുക്ക് നല്ല കാലം ഈ ആനവണ്ടിക്ക്...

ആവാം നമ്മുക്ക് ശുഭയാത്ര ഈ ആനവണ്ടിയിൽ..

Thursday, July 14, 2011

കാരകോണം

ഇന്ന് പത്ര പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് കോണ്ട് പുതിയ ഒരു നടപടിയിലേക്ക് ക്രിസ്ത്യന്‍മാനേജ്മെന്റ് വിദ്യാഭ്യാസ മാഫിയ തുടക്കം കുറിച്ചത് നമ്മള്‍ക്ക് കാണാന്‍ കഴിഞ്ഞു...
ഇത് അല്‍പ്പം ചില കുഞ്ഞാടുകളുടെ വെറൂം ഒരു വികാര പ്രകടനമായി മാത്രം കാണാന്‍ നമ്മുക്ക് പറ്റുമോ?...
അതല്ല തികച്ചും ആസൂത്രിതമായി നടത്തിയ ഒരു ആക്രമം ആയിരുന്നില്ലെ? എന്ന് നമ്മുക്ക് ചിന്തിക്കാന്‍ എന്താണ് തടസ്സം ?..
ഇത് ഇപ്പോള്‍ എം ഇ എസ് നടത്തുന്ന ഏതെങ്കിലും സ്ഥാപനങ്ങളിലോ മറ്റ് മുസ്ലിം മേനേജ്മെന്റ് നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തിലോ ആണങ്കില്‍ ലോക്കല്‍ പോലീസു മുതല്‍ സി ബി ഐ യും ഐ എന്‍ എ യും റോ യും ഒക്കെ എപ്പോള്‍ അന്നേഷ്ണത്തിന്ന് എത്തിയെന്ന് ചോദിച്ചാല്‍ മതിയാവും ...
വിദേശ തീവ്രവാദ ബന്ധങ്ങള്‍ മുതല്‍ തീവ്രവാദി ആക്രമണം എന്ന് വരെ പറയാന്‍ മാധ്യമങ്ങളും വര്‍ഗ്ഗീയ വാദികളും മടിക്കില്ലായിരുന്നു..
ഭരണ തലപ്പത്ത് തങ്ങളുടെ മേലാളന്‍മാര്‍ ഇരിപ്പുണ്ട് എന്ന അഹങ്കാരത്തോടെ ഈ നാട്ടിലെ നിയമത്തേയും ജനങ്ങളേയും വെറും നോക്കുകുത്തികളാക്കി എന്ത് അക്രമവും ഞങ്ങള്‍ കാണിക്കും എന്ന ഒരു അഹങ്കാരം ഈ പാതിരിമാര്‍ക്ക് ഇന്ന് കൈവന്നിരിക്കുന്നു..
തങ്ങള്‍ നടത്തുന്ന എന്ത് വ്രത്തിക്കെട്ട പ്രവര്‍ത്തനത്തിനും സഭയിലെ കുഞ്ഞാടുകളുടെ പേര് പറഞ്ഞ് മറയിടാനും വര്‍ഗ്ഗീയതയും സാമൂഹ്യ നീതിയും പ്രസംഗിച്ച് തടയിടാനും ഈ ഇടയാളന്‍മാര്‍ കരുത്ത് നേടിയപ്പോള്‍ അല്‍പ്പം ചില ഗുണ്ടായിസവും വേണ്ടിവന്നാല്‍ എതിരുക്കുന്നവനെ നിര്‍മാജനം ചെയ്യുക എന്ന അമേരിക്കയുടെ തത്വത്തിലേക്ക് നീങ്ങാനും ഞങ്ങള്‍ തെയ്യാറാണ് എന്നതിന്റെ സൂചന മത്രമായി നമ്മുക്ക് ഇതിനെ കാണാം ..


50:50 അനുപാതത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ ആദ്യം സമ്മദിക്കുകയും പിന്നീട് അതില്‍ നിന്നും പിന്‍മാറി ഞങ്ങളുടെ കോളേജ് ഞങ്ങള്‍ക്ക് ഇഷ്ടാനുസരണം നടത്തുന്നതിന്ന് കോടതികളെ തെറ്റ് ധരിപ്പിച്ചും ഗൂണ്ടകളേയും സാമൂഹ്യവിരുദ്ധരേയും കൂട്ട്പിടിച്ച് എന്ത് അനീതി ഞങ്ങള്‍ ചെയ്താലും മിണ്ടാനോ പറയാനോ പാടില്ലയന്ന ഈ സഭാ പതിരിമാരുടെ മുഷ്ക്ക് കാണിക്കല്‍ ജനാതിപത്യ കേരളത്തിന്ന് അപമാനമാണ് .

എതിര്‍ക്കുന്നവരേയും വിമര്‍ഷകരേയും കൊന്നൊടുക്കുന്ന ലോകപോലീസിന്റെ പിന്‍ഗാമികളാവാന്‍ ഇന്ന് ഈ കൊച്ചു കേരളത്തില്‍ തെയ്യാറെടുക്കുന്ന ഈ ഗൂണ്ടാ മാഫിയ സംഘങ്ങളെ കണ്ടില്ലന്ന് നടിച്ചാല്‍ ഇതിലും വലിയ വില നമ്മള്‍ നെല്‍കേണ്ടിവരും .. അത് കൊണ്ട് പ്രതികരിക്കാന്‍ പ്രതിഷേധിക്കാന്‍ നമ്മള്‍ തെയ്യാറാവേണ്ട സമയം കഴിഞ്ഞിരിക്കുന്നു..


ഈ ഇടയന്‍മാര്‍ക്കും കുഞ്ഞാടുകള്‍ക്കും നല്ല ബുദ്ധി നെല്‍കേണമേ.....ആമീന്‍

ദൈവമേ..ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നില്ല....

ഈ ഇടയന്‍മാരേയും കുഞ്ഞാടുകളേയും സ്വയാശ്രയം കൊണ്ടനുഗ്രഹിക്കേണമേ..............

ദൈവത്തിനും പരിശുദ്ധത്മാവിനും സ്തുതി.............

Friday, July 8, 2011

ഞാന്‍ കോടീശ്വരന്‍

ഇന്ന് രാവിലെയാണ് എനിക്ക് ഒരു കോടിപതി ആയാല്‍ തരക്കേടില്ല എന്ന് ആദ്യമായി തോന്നിയത്.കാലത്ത് എഴുന്നേറ്റ് പത്രം തുറന്നപ്പോള്‍ ആദ്യപേജില്‍ തന്നെ കണ്ടത് കോടികള്‍ വിഴുങ്ങി വീര്‍പ്പ്മുട്ടി നിന്ന ഒരു ദൈവത്തെ പോസ്റ്റ്മോര്‍ട്ടം നടത്തി പുറത്തേക്ക് എടുത്ത ലക്ഷകണക്കിന്ന് കോടികളുടെ തുടര്‍കഥ.. പോകട്ടെ.. അതെല്ലാം ദൈവങ്ങള്‍ അല്ലെ? മനുഷ്യനായ എനിക്ക് അവിടെ എത്താനൊന്നും കഴിയില്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ച് അടുത്ത പേജ് മറിച്ച് നോക്കിയപ്പോള്‍ അതാ കാണുന്നു വീണ്ടും മറ്റൊരു കോടിയുടെ തമ്മില്‍തല്ല്. ശ്രീ തലസ്ഥാന ദൈവ സ്വാമിയെ ശരണം.. ഇതാണങ്കിലോ ജീവിച്ചിരുന്ന കാലത്ത് ഒരുപാട് മായാജാലങ്ങള്‍ കാട്ടി സ്വന്തം അണികളെ പിടിച്ചു നിര്‍ത്തി മുന്നിലും പിന്നിലും പിന്നെ ഇടത്തും വലത്തും നമസ്കരിപ്പിച്ചും ഒരുക്കൂട്ടി സംഭരിച്ചുണ്ടാക്കിയ കോടികള്‍ക്കു വേണ്ടി അടിപിടി കൂടുന്ന അണികളുടെ അവസ്ഥ പാവം സ്വാമി അറിയുന്നുണ്ടോ ആവോ ?.അപ്പോഴും എനിക്ക് കോടികളോട് പൂതി തോന്നിയില്ല. കാരണം ആസാമിയും ഒരു മനുഷ്യനാണങ്കിലും ദൈവം തന്നെയല്ലെ..? പോകട്ടെ. ഇതൊന്നും എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. കാരണം ഞാനൊരു സാധാരണ മനുഷ്യനല്ലെ. അടുത്ത പേജ് നോക്കാം എന്ന് കരുതി നോക്കിയത് തന്നെ മറ്റൊരു കോടിയുടെ വഴക്കിലേക്കാണ്.മുടിവെക്കാന്‍ നാനൂറു കോടിയുടെ കേന്ദ്രം ...പിഴച്ചുട്ടോ.. ഇത് അസൂയാലുക്കള്‍ പറയുന്നതാ...തിരുകേശ സൂക്ഷിപ്പ് പള്ളി.. എതിര്‍ക്കുന്നവന്ന് ഒന്നര കോടിയുടെ വീട് ഉണ്ടങ്കില്‍ ഞങ്ങളെ ഉസ്താദിന്ന് ആയിരത്തി അഞ്ഞൂറ് കോടിയുടെ ആസ്തി ഉണ്ടന്ന് ഉസ്താദിനെ പോലെ വേരോടാന്‍ പാഞ്ഞ് നടക്കുന്ന കോടീശ്വരനായ ശിഷ്യന്‍. അതും ഓര്‍ത്ത് ഇരുന്നിട്ട് കാര്യം ഇല്ലല്ലോ..കാരണം ഞാനൊരു മൂലിയാര് അല്ലല്ലോ? ഇനി വയിക്കാനാവില്ല പേപ്പര്‍ മടക്കി വെക്കട്ടെ എന്ന് കരുതി പേപ്പര്‍ മടക്കിയപ്പോഴാണ് മറ്റൊരു കോടി കഥ കാണുന്നത്.കോടികള്‍ ആസ്ഥിയുള്ള കുഞ്ഞാടുകളുടെ മക്കള്‍ക്ക് കോടികള്‍ കൊഴ വാങ്ങി വില്‍ക്കാന്‍ ഇടയന്‍മാര്‍ നടത്തുന്ന കോടികളുടെ സീറ്റ് കച്ചവട തര്‍ക്കം. തെരഞ്ഞെടിപ്പ് കാലത്ത് എല്ലാ അരമനകളിലും പോയി ആശീവാദം വാങ്ങി കുഞ്ഞാടുകള്‍ക്ക് ഇടയ ലേഖനം വായിപ്പിച്ച് ജയിച്ച് മന്ത്രിയായി വിലസുംബോള്‍ ഞങ്ങള്‍ ഇടയന്‍മ്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ ഈ കുഞ്ഞുഞ്ഞ് മാര്‍ക്ക് പറ്റില്ലല്ലോ?
അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത് കോടികളുടെ കഥ. ഇതോക്കെ കണ്ടങ്കിലും അപ്പോഴൊന്നും എനിക്ക് കോടികളോട് പൂതി തോനിയില്ല . ഒരു കട്ടന്‍ ചായയും കുടിച്ച് അങ്ങാടിയില്‍ വന്നു നിന്നതെ ഒള്ളൂ.. അതാ വരുന്നു ഗോപാലേട്ടന്‍..രണ്ട് കോടി രണ്ട് കിലോ സ്വര്‍ണ്ണം . നാളെ നറുക്കെടുപ്പ്.. രണ്ട് കോടിയെന്ന് കേട്ടപ്പോള്‍ എനിക്കും കോടിക്ക് ചെറിയ ഒരു പൂതി. പെട്ടന്ന് ചാടി ഒരു ടിക്കറ്റ് എടുത്തു. ഫലമോ? നാളെ നറുക്ക് എടുക്കുന്നത് വരെ മനസ്സ് കൊണ്ടങ്കിലും എനിക്കും ഒരു കോടിപതിയാവാലോ.. ഇനി അഥവാ നാളെ എനിക്ക് കോടി അടിച്ചില്ലങ്കില്‍ ആരെങ്കിലും ഒരു ഓണ കോടിയെങ്കിലും തരണേ...... അങ്ങിനെ ഒരിക്കലെങ്കിലും ഞാനും ഒരു കൊടീശ്വരനാവട്ടെ....

Thursday, July 7, 2011

സൂരജ് പറഞ്ഞത്.

ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല.

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.

ഏ ശ്രീധരമേനോന്റെ കേരളചരിത്രത്തില്‍ നിന്ന് ഒരു ഭാഗം നോക്കൂ: "എന്തെങ്കിലും കാരണം പറഞ്ഞ് പിന്നാക്ക സമുദായങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തുക എന്നതായിരുന്നു രാജ്യത്തിനു വരവുണ്ടാക്കാന്‍ അസന്ദിഗ്ധമായ ഒരേയൊരു മാര്‍ഗം. താണ ജാതിക്കാര്‍ വിവാഹം നടത്തണമെങ്കില്‍ ഒരു നിശ്ചിത തുക നാടുവാഴിക്കു കൊടുക്കണം. എന്നല്ല, തങ്ങളുടെ പൊട്ടക്കുടിലുകളുടെ പേരില്‍ പോലും അവര്‍ നികുതികെട്ടണമായിരുന്നു. തറി, ചക്ക്, വള്ളം, വല, വണ്ടി എന്നിവയിലെല്ലാം നികുതിയേര്‍പ്പെടുത്തിയിരുന്നു... 19-ആം ശതകത്തിന്റെ ആരംഭത്തില്പ്പോലും അടിമസമ്പ്രദായം പ്രാകൃതരീതിയില്‍ കേരളത്തില്‍ നിലനിന്നിരുന്നു. കൃഷിപ്പണിക്ക് വേണ്ടി ഭൂമിയുമായി ബന്ധപ്പെടുത്തി ഭൂവുടമകള്‍ സൂക്ഷിച്ചിരുന്ന അടിമകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. കന്നുകാലികളെപ്പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു... സ്വര്‍ണാഭരണങ്ങള്‍ അണിയുക, പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവയ്ക്കുക മുതലായ കാര്യങ്ങള്‍ക്ക് രാജാവിനോ നാടുവാഴിക്കോ പതിവുനിരക്ക് അനുസരിച്ച് "അടിയറ" വച്ച് അനുവാദം വാങ്ങണമായിരുന്നു. വീട്ടില്‍ നല്ലകാര്യം നടക്കുകയോ മരണം നടക്കുകയോ ചെയ്താല്‍ നാടുവാഴിക് കാഴ്ചവയ്ക്കണമെന്ന നടപ്പിനു നീക്കുപോക്കുണ്ടായിരുന്നില്ല. ജീവിതാവകാശങ്ങള്‍ മിക്കതും നിഷേധിക്കപ്പെട്ടിരുന്ന സാധാരണ ജനം അധാര്‍മ്മികമായ ഒട്ടേറേ നികുതികളുടെയും വരികളുടെയും ദുര്‍‌വഹമായ ഭാരം ചുമക്കേണ്ടിവന്നതായിരുന്നു ഇതിന്റെയെല്ലാം ഫലം... ഉയര്‍ന്ന ജാതിക്കാര്‍ ഭൂനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വധശിക്ഷ ബ്രാഹ്മണര്‍ക്ക് ബാധകമേ ആയിരുന്നില്ല. താണ ജാതിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം കഠിനമായിരുന്നു ശിക്ഷാനിയമം. മോഷണം ഗോവധം തുടങ്ങിയ സാധാരണ കുറ്റങ്ങള്‍ക്ക് പോലും വധശിക്ഷയാണു വിധിച്ചിരുന്നത്. ആനയെക്കൊണ്ട് കൊല്ലിക്കുക, പീരങ്കിവായില്‍ കെട്ടി നിറയൊഴിക്കുക, മൂന്ന് ദിവസം കൊണ്ട് മരിക്കത്തക്ക വിധം ചിത്രവധം ചെയ്ക മുതലായവ ശിക്ഷയുടെ സാധാരണ രൂപങ്ങളായിരുന്നു."


1750-ല്‍ (മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം, തിരുവിതാങ്കൂര്‍ രൂപപ്പെട്ടുവരുന്ന സമയം) സര്‍ക്കാര്‍ വക "മണ്ഡപത്തും‌വാതിലുകള്‍" ഉണ്ടാകുന്നു. മണ്ഡപത്തും‌വാതില്‍ ഉദ്യോഗസ്ഥര്‍ ഈഴവരും അതില്‍ത്താഴെയുമുള്ള ജാതിക്കാരെക്കൊണ്ട് വേതനമില്ലാതെ ചെയ്യിച്ചുവന്ന സര്‍ക്കാര്‍ നിര്‍മാണപ്പണികളെ "ഊഴിയം വേല" എന്നുപൊതുവായി വിളിച്ചുവന്നു. ഭാസ്കരനുണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയില്‍ നിന്ന് : "ഊഴിയംവേലയും വിരുത്തിയേര്‍പാടും ഒരുതരം അടിമവൃത്തി തന്നെയായിരുന്നു. ഇവിടെയുള്ള കോവിലകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സര്‍ക്കാര്‍ വക സത്രങ്ങളുടെയും കെട്ടിടങ്ങളുടെയും കല്ലും മരവും പണിയും വിരുത്തിയും ഊഴിയവും പ്രകാരം നടന്നതാണെന്നറിയണം. സര്‍ക്കാരിനുമുണ്ടായിരുന്നു നല്ലൊരു അടിമ ശേഖരം. അതിന് പുറമെയാണ് ഈ വക ഏര്‍പ്പാടുകള്‍. " 1815ല്‍ ഗൗരീപാര്‍‌വതീബായിയുടെ കാലത്താണു ഇതുനിര്‍ത്തലാക്കിയുള്ള വിളംബരം ഇറങ്ങുന്നതെന്ന് ഓര്‍ക്കണം. മറ്റൊരു നികുതി "തലയറ" എന്ന പേരില്‍ ഒരു തലവരി ആയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ-രാമയ്യന്‍ ദളവാ കൂട്ടുകെട്ട് ആരംഭിച്ചതെന്ന് അറിയപ്പെടുന്ന ഈ നികുതി നായരുള്‍പ്പടെയുള്ള മേല്‍‌ജാതികളെയും മാപ്പിളമാരെയുമൊക്കെ ഒഴിവാക്കി കീഴാള ജാതികളില്‍ നിന്ന് 6 കൊല്ലം കൂടുമ്പോള്‍ തലയെണ്ണി പിരിക്കുന്ന കരമായിരുന്നു. 1814ലെ ഒരു വിളമ്പരത്തിലൂടെയാണു തലയറ-വലയറ ആദി നികുതികള്‍ ഗൗരീപാര്‍‌വതിബായി നിര്‍ത്തലാക്കുന്നത്.

ഇളം കുളം കുഞ്ഞന്‍ പിള്ള ഈ വഹ നികുതികളെപ്പറ്റി ജന്മിസമ്പ്രദായം കേരളത്തില്‍" എന്ന അധ്യായത്തില്‍ (തെരഞ്ഞെടുത്ത കൃതികള്‍) എഴുതുന്നത് ഇങ്ങനെ : "സാധുക്കളില്‍ നിന്ന് കൂടുതല്‍ ധനം കവര്‍ന്നെടുക്കാനാണു നമ്പൂതിരിയുഗത്തില്‍ രാജാക്കന്മാര്‍ ശ്രമിച്ചിരുന്നത്. ഭൂനികുതിയില്ലാതായപ്പോള്‍ പുരുഷാന്തരം (മരണ നികുതി), രക്ഷാഭോഗം, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, തലപ്പണം, മുലപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ഏഴ, കോഴ, ചങ്ങാതം, ആണ്ടുകാഴ്ച, മീശക്കാഴ്ച, മേനിപ്പൊന്ന്, ദത്തുകാണിക്ക തുടങ്ങിയ അനവധി ഇറകളും തിറകളും ഏര്‍പ്പെടുത്തി ചിലപ്പോള്‍ വയ്യാവരി (സഹിക്കാന്‍ വയ്യാത്ത കരം എന്നര്‍ത്ഥം) പോലും ജനം കൊടുക്കേണ്ടിവന്നു."

വര്‍ഷകാലം ചതിക്കുകയോ വെള്ളപ്പൊക്കം വരുകയോ ചെയ്താല്‍ വിള നശിക്കുകയും ദാരിദ്ര്യം സഹിക്കാതാകുകയും ചെയ്യുമ്പോള്‍ സ്വയം വില്പ്പനയ്ക്ക് വയ്ക്കാനായി ഗതികെട്ട് പിന്നാക്കജാതികളും ദരിദ്രരും ഇറങ്ങുന്ന അവസ്ഥയുണ്ടാവുന്നു. 1775ല്‍ ജെയിംസ് ഫോര്‍ബ്സ് എന്ന ബ്രിട്ടിഷുകാരന്‍ രേഖപ്പെടുത്തിയത് ഇങ്ങനെ : "ക്ഷാമകാലത്ത് ദരിദ്രപ്പരിഷകള്‍ വിശപ്പിന്റെ പ്രേരണയാല്‍ അഞ്ചുതെങ്ങിലേക്കും മറ്റ് തുറമുഖങ്ങളിലേക്കും നീങ്ങുന്നു. ഒരു ചെറുപ്പക്കാരന്‍, തീറ്റിപ്പോറ്റപ്പെടുക എന്ന പ്രതിഫലത്തിനു പകരമായി തന്നെത്തന്നെ വില്‍ക്കുന്നതും അമ്മ സ്വന്തം കുഞ്ഞിനു ഒരു ചാക്ക് അരി വിലപറയുന്നതും ഹതാശനായ ഒരച്ഛന്‍ ഭാര്യയെയും മക്കളേയും അടക്കമായി നാല്പതോ അമ്പതോ പണത്തിനു വില്‍ക്കുന്നതും നിങ്ങള്‍ക്കവിടെ കാണാം." ഒരു ഉറുപ്പികയ്ക്ക് ഫോര്‍ബ്സിനു തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഒരു മുക്കുവസ്ത്രീയില്‍ നിന്ന് ഫോബ്സ് കുട്ടിയെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഒടുവില്‍ അര ഉറുപ്പികയ്ക്ക് കുഞ്ഞിനെ അവര്‍ പോര്‍ച്ചുഗീസുകാരനായ ഒരാള്‍ക്ക് വിറ്റെന്നുമുള്ള അനുഭവക്കുറിപ്പും ജയിംസ് ഫോബ്സ് എഴുതിയിട്ടുണ്ട്.

1800കളുടെ തുടക്കത്തില്‍ റാണിമാരായ ഗൗരി ലക്ഷ്മീബായി (1810-'15), പിന്നാലെ സ്ഥാനമേറ്റ പാര്‍‌വതീബായി (1815-'29) എന്നിവരെ ഭരണത്തില്‍ സഹായിച്ചിരുന്ന റസിഡന്റ് ദിവാന്‍ മണ്‍‌റോയുടെ ശ്രമഫലമായാണു ഈ മനുഷ്യത്വരഹിത നികുതികളത്രയും ഇല്ലാതായത്. നായര്‍ക്കും ഈഴവര്‍ക്കും സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍ അണിയാന്‍ അടിയറപ്പണം വയ്ക്കേണ്ടെന്ന നിലവന്നതും (മേനിപ്പൊന്ന്), ജാതി വ്യത്യാസമില്ലാതെ ആര്‍ക്കും വീടുകള്‍ ഓടുമേയാം എന്ന നിലവന്നതും ഗൗരിപാര്‍‌വതീ ബായിയുടെയും റസിഡന്റ് മണ്‍റോയുടെയും ഭരണകാലത്താണ്‌. 1811ല്‍ ലക്ഷ്മീബായിയുടെ ഉത്തരവിലാണു അടിമക്കച്ചവടത്തിനു പരിമിതമായ ഒരു ഔദ്യോഗിക വിലക്ക് വരുന്നത്.



1820ല്‍ സര്‍‌വേ മെമ്വാറില്‍ വാര്‍ഡും കോര്‍ണറും കുറിച്ചിടുന്ന കീഴാളജാതികളുടെ ഭക്ഷണത്തെപ്പറ്റിയുള്ള വിവരണം നോക്കുക: "താഴ്ന്ന ജാതിക്കാര്‍ക്ക് അരി ഭക്ഷണമാകുന്നത് വര്‍ഷത്തില്‍ അല്പം നാളേയ്ക്ക് മാത്രമാണു. കൈവശം വരുന്ന അല്പമാത്രമായ ശേഖരം തീരുന്നതോടെ നട്ടുവളര്‍ത്തുന്ന കിഴങ്ങുകളും നാനാവിധ കാട്ടുകിഴങ്ങുകളും ഒരുതരം പനന്തടിയില്‍ നിന്നെടുക്കുന്ന പൊടിയും മാത്രമാകുന്നു അവരുടെ ഭക്ഷണം. വിവേചനമില്ലാത്ത വിശപ്പ് ഏതുതരം കാട്ടുകിഴങ്ങുകളും - വിശേഷിച്ച് വെള്ളത്തിലെ കിഴങ്ങുകള്‍ - ഭക്ഷ്യങ്ങളാക്കി മാറ്റുന്നു. കായലില്‍ കഴുത്തറ്റം മുങ്ങിനിന്ന് പുലയര്‍ ഇത് തിരയുന്നതു കാണാം. ഇവകൊണ്ട് തീരാത്തതു എലി ഓന്ത് എന്നീ ജീവികളാണു നികത്തുന്നത്. തീരെത്താഴ്ന്ന ജാതിക്കാര്‍ അറപ്പുണ്ടാക്കുന്ന ഈ വിഭാഗത്തെ മിക്കപ്പോഴും ആശ്രയിക്കേണ്ടി വരുന്നു" (പി കെ ബാലകൃഷ്ണന്‍)

ആകെമൊത്തത്തില്‍ ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കൊതിയാകുന്നില്ലേ ? പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്.

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന, അമ്മയില്‍ നിന്ന് തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിന്റെ വളര്‍ച്ചയുടെ ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?


ഞാനായിട്ട് ഒന്നും പറയുന്നില്ല..നിങ്ങള്‍ക്ക് പറയാം ...