Pages

Tuesday, June 21, 2011

അജ്മീര്‍ ശൈഖ്

വെള്ളിയാഴ്ച്ച ദിവസം ..മുസ്ലിംകളെ സംബന്തിച്ചോടത്തോളം ദിവസങ്ങളില്‍ പ്രധാനപ്പെട്ട ദിവസം .പ്രധാന കര്‍മ്മമായ ജുമുഅക്ക് പോകുക എന്നത് ഒഴിവാക്കാന്‍ പറ്റാത്ത സംഗതി.അന്നെ ദിവസം ഇമാമിന്റെ അല്ലങ്കില്‍ ഖത്തീബിന്റെ പ്രസംഗം ശ്രവിക്കല്‍ നിര്‍ബന്ധം ..കഴിഞ്ഞ ആഴ്ച്ച കേട്ട ഒരു തറ പ്രസംഗം എന്നെ വല്ലാതെ അലട്ടുന്നു.തറ പ്രസംഗം എന്നത് കൊണ്ട് ഉദ്ദേശിച്ചത് മിംബറില്‍ കയറാതെ (സ്റ്റേജ്) ഉള്ള പ്രസംഗം എന്നെ ഉദ്ദേശിച്ചുള്ളൂ..വിഷയം അജ്മീര്‍ ശൈഖ്...ഖോജ മൊഹിയുനുദ്ദീന്‍ ജിഷ്തി.......അങ്ങിനെ പോകുന്നു പേര്...ഇദ്ദേഹവും കൂട്ടാളികളും ഒരു ദിവസം മദീന പള്ളിയില്‍ റസൂലിന്റെ മഖ്ബറ സിയാറത്ത് ചെയ്യാന്‍ പൊകുകയുണ്ടായി...അങ്ങിനെ അദ്ദേഹം മദീന പള്ളിയില്‍ ഇരിക്കുന്നത് കണ്ട പ്രവാചകന്‍ അദ്ദേഹത്തെ അരികിലേക്ക് വിളിക്കുകയും സലാം പറയുകയും കൈ പുറത്തേക്ക് ഇട്ട് മുത്താന്‍ അനുവദിക്കുകയും ആശീര്‍വാദം ആയി ഇന്ത്യായിലെ ഔലിയാക്കളുടെ നേത്രസ്ഥാനം കല്‍പ്പിച്ച് നെല്‍കുകയും അദ്ദേഹം അത് സ്വീകരിച്ച് ഇന്നും ഔലിയാക്കളുടെ നേതാവായി തുടരുന്നു എന്നുമാണ് പ്രസംഗിച്ചത്.എന്റെ പേരില്‍ ഒരു കളവ് പറഞ്ഞാല്‍ നരകത്തില്‍ ഒരു ഇരിപ്പിടം ഉറപ്പിച്ചോളൂ എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് പരയുന്ന ഈ പുരോഹിത വര്‍ഗ്ഗം ഒരു നേരത്തെ ചോറിന്നും ഇറച്ചിക്കും വേണ്ടി ഇത്രത്തോളം അതപഥിച്ച് പോകുന്നത് കഷ്ടം തന്നെ...അല്ലങ്കിലും ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചില്‍ ഉണ്ട്.മദ്യഷാപ്പ് നടത്തുന്ന ഒരു മുതലാളി മരുന്ന്ഷാപ്പ് തുടങ്ങിയപ്പൊള്‍ മൂസ്ലിയാര്‍ക്കും പള്ളിക്കും കാശ് കൊടുത്തു..അന്നത്തെ ദിവസം മുസ്ലിയാരുടെ പ്രാര്‍ത്ഥനയില്‍ മുതലാളിയും അദ്ദേഹത്തിന്റെ കച്ചവടത്തിലുള്ള ബര്‍കത്തും മാത്രമെ ഉണ്ടായുള്ളുത്രെ..സ്വൊയം രോഗികളാവാനും സ്വൊന്തം മക്കള്‍ കള്ളുകുടിയന്‍മാര്‍ ആവാനും ആണ് ഈ മുസ്ലിയ്യാര്‍ പ്രാര്‍ത്ഥിക്കുന്നത് എന്ന് അറിയാത്ത ഈ ജനം അതിനും ആമീന്‍ പറഞ്ഞു..പൊതുജനത്തിന് എല്ലാം പ്രാര്‍ത്ഥന...ആമീന്‍ പറയാന്‍ വിധിക്കപ്പെട്ടവര്‍...

2 comments:

കെ.എം. റഷീദ് said...

ഹേ പുരോഹിതന്മാരും പരീശന്മാരും ആയിട്ടുള്ളവരെ
നിങ്ങള്ക്ക് സര്‍വ്വ നാശം
നിങ്ങള്‍ വെള്ള തേച്ച ശവ കല്ലറകളോട് ഒട്ടി നില്‍ക്കുന്നു
അവ പുറമേ വൃത്തിയുള്ളതാണെങ്കിലും
അകമേ ചീഞ്ഞളിഞ്ഞ ശവങ്ങള്‍ ആകുന്നു

ബൈബിള്‍

ഫൈസല്‍ ബാബു said...

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം ....പള്ള പ്രശനം പിള്ള പ്രശനം എന്നും പറയാം ...

Post a Comment

വന്നതല്ലെ ?
എന്തെങ്കിലും പറഞ്ഞിട്ട് പോകൂ..