Pages

Saturday, May 21, 2011

യൂനിഫോം വില്‍ക്കാനുണ്ടോ......

നേരം പുലര്‍ന്ന് ഉമ്മ മുറ്റം അടിച്ച് വാരാന്‍ തുടങ്ങിയിരിക്കുന്നു...അപ്പോഴാണ് കുറച്ച് അകലെ പഞ്ചായത്ത് റോഡിലൂടെ തലയില്‍ വലിയ ഒരു ബാഗും ചുമന്ന് ഒരാള്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് പോകുന്നു..ചെവിയോര്‍ത്ത് നോക്കി....സ്കൂള്‍ ബേഗുകള്‍,കുടകള്‍ ,യൂനിഫോമുകള്‍.........അങ്ങിനെ പോകുന്നു അയാളുടെ ഓലിയിടല്‍...ഉമ്മയെ കണ്ടയുടെനെ അയാള്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു...മുറ്റത്ത് എത്തിയ ആ വയസ്സന്‍ ഏതോ ഒരു അത്താണി കിട്ടിയ സന്തോഷം...ഒന്ന് ക്കൈ വെച്ചാ മോളെ ...ഞാനിതൊന്ന് ഇറക്കി ബെക്കട്ടെ...ബല്ലാത്ത ചൂടും ഷീണവും....കുറച്ച് ബെള്ളം തരീന്ന് ...ഞാനൊന്ന് കുടിക്കട്ടെ.....അല്‍ഹംദു ലില്ലാഹ്..... സലാമത്തായി.....ഇനി പറ... ഞമ്മക്ക് എന്തോക്കെ ബേണ്ടീത്>??.....ഇങ്ങക്ക് മേണ്ടീത് ഒക്കെ ഈ ബേഗിലുണ്ട്....ഇങ്ങള് പറഞ്ഞാല്‍ മതി...അയാള്‍ മെല്ലെ ബേഗ് തുറന്നു...ഞാന്‍ സന്തോഷം കൊണ്ട് ബേഗിന്റെ അടുത്തേക്ക് ചാടിയത് അറിഞ്ഞില്ല...ഉമ്മ ദേഷ്യപ്പെട്ടു..ഡീ... നിലത്ത് നില്‍ക്ക്..നീ വലിയ പെണ്ണായിട്ടുണ്ട്...ഉംംം....തുറിച്ച് ഒരു നോട്ടവും.....അത്തൊക്കെ പോട്ടെ ...ഇങ്ങക്ക് ഇപ്പോ യത്താ മേണ്ടിയത്??കാക്കാന്തെ ചോദ്യം....യൂനിഫോം ഞാന്‍ പറഞ്ഞു.......ഞാന്‍ വാങ്ങിതരാം നീ ഒന്ന് സമാധാനിക്ക്...ഉമ്മാന്റെ പറച്ചില്‍...നീ പോയി ഉപ്പാന്റെ കീശയീളല്‍ കാഷ് ഉണ്ടോ എന്ന് നോക്ക്...ഞന്‍ അകത്തേക്ക് ഓടി..അപ്പോഴേക്കും കാക്കാക്ക് സന്തോഷം രാവിലെത്തെ കച്ചവടം ഉഷാറാകും ..ഇന്‍ഷാ അള്ളാഹ്...കത്രികയും അളക്കാനുള്ള മീറ്റര്‍ ടേപ്പും എടുത്ത് പുറത്തെക്ക് വെച്ചു....പെട്ടെന്ന് ദൂരെ നിന്നും കേള്‍ക്കുന്ന ഒരു അനൌസ്മെന്റെ ശാബ്ദം ''എല്ലാ നാട്ട് കാരെയും അറീക്കുന്നു''...മോളെ..നൊക്യാ ...എന്താ...ആരാ മരിചത് എന്ന്....ആരും മരിചത് അല്ല ഉമ്മാ....നമ്മുടെ സ്കൂളില്‍ യൂനിഫോം കൊടുക്കുന്നു...അടുത്ത ഒന്ന്,രണ്ട് തിയതികളില്‍.....അതാ പറയുന്നത്,...ഓ ഓ....പെട്ടന്ന് ഉമ്മാക്ക് മനസ്സിനൊരു മാറ്റം...എന്നാ പിന്നെ നമ്മുക്ക് സ്കൂളില്‍ നിന്നും വാങ്ങാം..പടച്ചോനെ ഈ ഇബ്ലീസിന്റെ മക്കളെ കൊണ്ട് നമ്മളെ രാവിലത്തെ കച്ചോടം തന്നെ പോയികിട്ടുമോ...എന്നോറുത്ത് ആ പാവം വയസ്സന്‍ യൂനിഫോമിന്റെ മികവുകള്‍ പറയാന്‍ തുടങ്ങി..നല്ല് സിസ്കോട്ടന്‍ തുണിയാ....ഈ മാസം മില്ലില്‍ നിന്നും ഇറക്കിയതാ....ദാ..ടേറ്റ് നോക്ക്...ഒക്കെ ശെരിയാ....ഒരു മീറ്ററിന്ന് നാല്‍പത് ഉറുപ്പിക തന്നാല്‍ മതി.....പാവം വയസ്സന്‍ ഒരുപാട് പറഞ്ഞ് നോക്കി...ഉമ്മാന്റെ കല്‍ബ്നണ്ടോ അലിയുന്നു??ഇനി ഇവിടെ സമയം കള്യുന്നത് ബുദ്ഡിയല്ല എന്ന് മനസ്സിലാക്കിയ ആ പാവം വയസ്സന്‍ പെട്ടന്ന് സ്ഥലം ഒഴിവക്കി...അയാളുടെ പോക്ക് കണ്ടപ്പോള്‍ എനിക്ക് വെഷമം തോന്നി....പാവം ഞന്‍ മനസ്സില്‍ മന്ത്രിച്ചു....

ഒന്നാം തിയതി ..സമയം 11 മണി..ഉമ്മാ...ഉമ്മാ...ഈ ഉമ്മാന്റെ കുളി ഇനിയും കഴിഞ്ഞില്ലെ?..നേരം കുറെ വൈകി....ഇനി എപ്പോയാണ് സ്കൂളില്‍ എത്തുക....ദാ ഞാന്‍ വന്നു...ഇനി പര്‍ദ്ദ കൂടി ഇട്ടാല്‍ മതി..ഉമ്മ അകത്ത് നിന്നും വിളിച്ച് പറഞ്ഞു....ചോറും കറിയും ഒക്കെ ആയപ്പോഴേക്കും സമയം പോയത് അറിഞ്ഞില്ല..വേഗം നടക്ക്...ഈ പാടത്തിലൂടെ അങ്ങ്ട് പോകാം എന്നല്‍ വൈലിന്നും ആക്കം കിട്ടും പെട്ടന്ന് എത്തുംചെയ്യാം..ഉമ്മ ഓരോന്ന് പറഞ്ഞ് പിന്നിലും ഞാന്‍ മുന്നിലും...യൂനിഫോം ആണാങ്കിലും പുതിയ വസ്ത്രം വാങ്ങുന്ന സന്തോഷത്തില്‍ സ്കൂളില്‍ എത്തിയത് അറിഞ്ഞില്ല...ഗൈറ്റ് കിടന്നപ്പൊള്‍ തന്നെ നീണ്ട വരി കണ്ടു..പിന്നെ ഒന്നുംനൊക്കിയില്ല ..വരിയുടെ പിന്നില്‍ നിന്നു...വൈല് നേരിട്ട് കൊള്ളുന്നില്ലങ്കിലും ചൂടുള്ള കാറ്റ് മനുഷ്യനെ പൊള്ളിക്കുന്നു...എന്ത് ചെയ്യനാ..നില്‍ക്കുകയല്ലാതെ നിവര്‍ത്തിയില്ലല്ലോ??....സമയം രണ്ട് മണി...ദാഹിച്ച് പൊരിയുന്നു...ഉമ്മയോട് പൈസ വാങ്ങി ഞാന്‍ രണ്ട് ലൈം വാങ്ങി കൊണ്ട് വന്നു...ഇത് എവിടെന്നാ...ഉമ്മന്റെ ചോദ്യം....പത്ത് രൂപയാ ഉമ്മാ... നമ്മുടെ നാസറാക്കാന്റെ കടയില് നിന്നാ......ഉം ..ഒരു മൂളലോടെ ഉമ്മ ഒറ്റ വലിക്ക് തന്നെ കുടിച്ച് തീര്‍ത്തു....അടുത്ത ആള്‍ വരട്ടെ......പിന്നെ ഞങ്ങളുടെ ഊഴം ..പറയൂ....എന്തൊക്കെ വേണ്ടത്??ഈ കുട്ടിക്ക് യൂനിഫോം ..ഉമ്മാന്റെ മറുവടി...ഫുള്ളോ ഹാഫോ?/ അടുത്ത ചോദ്യം...ഫുള്ള് കൈ ഉമ്മ പറഞ്ഞു..ഒ കെ....എത്ര കൂട്ടം വേണം ?/ഉമ്മ ഒന്ന് ആലോചിച്ചു ..ശേശം ഒരു കൂട്ടം യന്താ വില?....ഒരു മീറ്ററിന്ന് 75 രൂപ...ഉമ്മ ഒന്ന് നെട്ടി...തുണി ഒന്ന് കണട്ടെ...ഇതാ നൊക്കിക്കോളൂ...ചുളിഞ്ഞ മുഖവുമായി..വേഗം വേണം വേറെയും ആളുകള്‍ ഉണ്ട്....ദേഷ്യത്തിലാണ് മൂപ്പിലാന്‍...ഉമ്മയും വിട്ടില്ല...ഇത് എന്തു തുണി...ഇതിലേറെ നല്ല തുണി നാല്പതു രൂപക്ക് ഇവിടെ കിട്ടാനുണ്ട്....അയാള്‍ക്ക് ദേഷ്യം വര്‍ദ്ദിച്ച് വന്നു....ഞാന്‍ പറഞ്ഞോ ഇവിടെ വരാന്‍?ആരോക്കെ ത്രിപ്തി യാക്കണം എന്ന് അറിയോ നിങ്ങള്ക്ക് ??ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ മുഖം ചുവന്നു...ഒരു മീറ്ററ്‍ തുണി വിറ്റാല്‍ പത്ത് രൂപ ഇവിടെത്തെ അദ്യാപകര്‍ക്കും 5 രൂപ കമ്മറ്റിക്കും..പിന്നെ എവിടെന്നാ ഇതോക്കെ ഒക്കുന്നത്...വേണമെങ്കില്‍ വാങ്ങിക്കൊ..അല്ല്ങ്കില്‍ പോ.....ഏതായാലും വന്നില്ലെ ഒരു കൂട്ടം താ.....ഒന്ന് കൊണ്ട് എന്താവാനാ...മഴക്കാലം വരുന്നു...ഒന്നുകൂടി വങ്ങിക്കൂ ഉമ്മാ....ഞാന്‍ പറഞ്ഞു....ഇവിടന്നോ?...വേണ്ട..വേണ്ട...നമ്മുക്ക് ആ വയസ്സന്റെ കയ്യില്‍ നിന്നും വാങ്ങാം...എനിക്ക് കരച്ചില്‍ വന്നു,.പുറത്ത് കാണിക്കാതെ ഉമ്മന്റെ കൂടെ ഗൈറ്റിന്ന് പുറത്തേക്ക്.....ഇനിയും എന്തോക്കെ വാങ്ങാനുണ്ട്....പൈസയും കുറവാണ്...തല്‍ക്കാലം ഒന്ന് രണ്ട് നോട്ട് ബുക്ക് വാങ്ങികൊടുക്കാം....തൊട്ടടുത്ത തങ്ങളുടെ ഷോപ്പിലേക്ക്....ഷോപ്പ് തങ്ങളുടെതാണങ്കിലും സീനത്താണ് കച്ചവടക്കാരി....അവിടെ ചെന്നപ്പോഴാണ് അപ്രദീക്ഷിതമായി നമ്മുടെ ആ വയസ്സന്‍ യൂനിഫോം കച്ചവടക്കാരനെ കാണുന്നത്...അയാല്‍ പേര കുട്ടികള്‍ക്ക് പുസ്തകം വാങ്ങുന്നു....അയാളെ കണ്ടപ്പൊള്‍ ഉമ്മാക്ക് സന്തോഷം...സന്തോഷത്തില്‍ പരിസരം മറന്ന ഉമ്മ...കാക്കെ...നിങ്ങളെന്താ ഇവിടെ?അല്‍പ്പം ഉച്ച്ത്തിലായത് ഉമ്മ അറിഞ്ഞില്ല...അപ്പുറത്തെ കടയില്‍ നിന്നൊക്കെ ആളുകള്‍ നൊക്കുന്നത് കണ്ടപ്പോള്‍ എനിക്ക് നാണക്കേട് തൊന്നി...ഞന്‍ ഉമ്മാനെ തോണ്ടി...മെല്ലെ പറയൂ.....ഉമ്മാക്ക് കര്യം പിടികിട്ടി...ഉം ഒന്ന് മൂളി....പിന്നെ ശബ്ദം കുറച്ചു പറഞ്ഞു....എന്റെ കുട്ടിക്ക് ഒരു രണ്ട് കൂട്ടം യൂനിഫോം ....കാര്യം മനസ്സിലായ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു....അതെല്ലാം രണ്ട് പിള്ളേര് വന്ന് ഒന്നിച്ച് വാങ്ങി പോയി...മീറ്ററിന്ന് 50 രൂപക്ക്....അവരാ ഇപ്പോള്‍ സ്കൂളില്‍ കച്ചവടം നടത്തുന്നത്.......ഇത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ വന്ന ചിരി ഉമ്മ കാണാതിരിക്കാന്‍ ഞാന്‍ ഷാള്‍ കൊണ്ട് മറച്ച് പിടിച്ചു....അന്നേരം ഹൈവേയിലൂടെ പോയ മറ്റൊരു അനൌസിലേക്ക് ഞാന്‍ ശ്രദ്ദിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉമ്മാന്റെ വിളി...വേഗം നടക്ക് ...സമയം വൈകി......ഇനി മറ്റൊരു ചതി കൂടി എന്റെ ഉമ്മാക്ക് ഓര്‍മിക്കാന്‍ കഴിയില്ലായിരുന്നു......................................

3 comments:

പട്ടേപ്പാടം റാംജി said...

നല്ലൊരു പോസ്റ്റ്‌. എവിടെയും പാവങ്ങള്‍ ചതിക്കപ്പെടുന്നു എന്ന സന്ദേശം നല്‍കുമ്പോഴും നല്ലൊരു കഥ പോലെ അവതരിപ്പിച്ചു.
ഒന്നുകൂടി പാരഗ്രാഫ് തിരിക്കുന്നത് വായന സുഖകരമാക്കും. ഒന്നുകൂടി എഡിറ്റ് ചെയ്തു പോസ്ടിയാല്‍ ടൈപ്പ്‌ ചെയ്യുന്നതിനിടയില്‍ സംഭവിക്കുന്ന അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാം.
ആശംസകള്‍.

Unknown said...

നന്ദി റാംജി....
സ്വൊന്തം വിദ്യാര്‍ത്ഥികളുടെ ഉടുവസ്ത്രത്തില്‍ നിന്ന് പോലും കമ്മീഷന്‍ പറ്റിയ പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ അദ്യാപകരെ കുറിച്ച് ലജ്ജ തോന്നിയപ്പോള്‍ എഴുതിപോയതാണ്..ഒരു മീറ്റര്‍ തുണിപോലും കയിവില്ലാത്ത പവപെട്ട കുട്ടികളുടെ കയ്യില്‍ നിന്നാണ് ഇത് ചെയ്യുന്നത് എന്ന് ഓര്‍ത്തപ്പോള്‍ എയുതി എന്ന് മാത്രം....നിര്‍ദേഷങ്ങള്‍ക്ക് നന്ദി..

ഞാന്‍ പുണ്യവാളന്‍ said...

aliyo ishtaayi ishtaayi , kuduthal postukal prethikshikkunee ... njan malabar karanalla annkilum malabar musingalude bhasha peruth ishtaa ennu kalathe navvi keriyatha ethu vare poyila .. veenduk kanam

Post a Comment

വന്നതല്ലെ ?
എന്തെങ്കിലും പറഞ്ഞിട്ട് പോകൂ..