Pages

Thursday, July 14, 2011

കാരകോണം

ഇന്ന് പത്ര പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് കോണ്ട് പുതിയ ഒരു നടപടിയിലേക്ക് ക്രിസ്ത്യന്‍മാനേജ്മെന്റ് വിദ്യാഭ്യാസ മാഫിയ തുടക്കം കുറിച്ചത് നമ്മള്‍ക്ക് കാണാന്‍ കഴിഞ്ഞു...
ഇത് അല്‍പ്പം ചില കുഞ്ഞാടുകളുടെ വെറൂം ഒരു വികാര പ്രകടനമായി മാത്രം കാണാന്‍ നമ്മുക്ക് പറ്റുമോ?...
അതല്ല തികച്ചും ആസൂത്രിതമായി നടത്തിയ ഒരു ആക്രമം ആയിരുന്നില്ലെ? എന്ന് നമ്മുക്ക് ചിന്തിക്കാന്‍ എന്താണ് തടസ്സം ?..
ഇത് ഇപ്പോള്‍ എം ഇ എസ് നടത്തുന്ന ഏതെങ്കിലും സ്ഥാപനങ്ങളിലോ മറ്റ് മുസ്ലിം മേനേജ്മെന്റ് നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തിലോ ആണങ്കില്‍ ലോക്കല്‍ പോലീസു മുതല്‍ സി ബി ഐ യും ഐ എന്‍ എ യും റോ യും ഒക്കെ എപ്പോള്‍ അന്നേഷ്ണത്തിന്ന് എത്തിയെന്ന് ചോദിച്ചാല്‍ മതിയാവും ...
വിദേശ തീവ്രവാദ ബന്ധങ്ങള്‍ മുതല്‍ തീവ്രവാദി ആക്രമണം എന്ന് വരെ പറയാന്‍ മാധ്യമങ്ങളും വര്‍ഗ്ഗീയ വാദികളും മടിക്കില്ലായിരുന്നു..
ഭരണ തലപ്പത്ത് തങ്ങളുടെ മേലാളന്‍മാര്‍ ഇരിപ്പുണ്ട് എന്ന അഹങ്കാരത്തോടെ ഈ നാട്ടിലെ നിയമത്തേയും ജനങ്ങളേയും വെറും നോക്കുകുത്തികളാക്കി എന്ത് അക്രമവും ഞങ്ങള്‍ കാണിക്കും എന്ന ഒരു അഹങ്കാരം ഈ പാതിരിമാര്‍ക്ക് ഇന്ന് കൈവന്നിരിക്കുന്നു..
തങ്ങള്‍ നടത്തുന്ന എന്ത് വ്രത്തിക്കെട്ട പ്രവര്‍ത്തനത്തിനും സഭയിലെ കുഞ്ഞാടുകളുടെ പേര് പറഞ്ഞ് മറയിടാനും വര്‍ഗ്ഗീയതയും സാമൂഹ്യ നീതിയും പ്രസംഗിച്ച് തടയിടാനും ഈ ഇടയാളന്‍മാര്‍ കരുത്ത് നേടിയപ്പോള്‍ അല്‍പ്പം ചില ഗുണ്ടായിസവും വേണ്ടിവന്നാല്‍ എതിരുക്കുന്നവനെ നിര്‍മാജനം ചെയ്യുക എന്ന അമേരിക്കയുടെ തത്വത്തിലേക്ക് നീങ്ങാനും ഞങ്ങള്‍ തെയ്യാറാണ് എന്നതിന്റെ സൂചന മത്രമായി നമ്മുക്ക് ഇതിനെ കാണാം ..


50:50 അനുപാതത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ ആദ്യം സമ്മദിക്കുകയും പിന്നീട് അതില്‍ നിന്നും പിന്‍മാറി ഞങ്ങളുടെ കോളേജ് ഞങ്ങള്‍ക്ക് ഇഷ്ടാനുസരണം നടത്തുന്നതിന്ന് കോടതികളെ തെറ്റ് ധരിപ്പിച്ചും ഗൂണ്ടകളേയും സാമൂഹ്യവിരുദ്ധരേയും കൂട്ട്പിടിച്ച് എന്ത് അനീതി ഞങ്ങള്‍ ചെയ്താലും മിണ്ടാനോ പറയാനോ പാടില്ലയന്ന ഈ സഭാ പതിരിമാരുടെ മുഷ്ക്ക് കാണിക്കല്‍ ജനാതിപത്യ കേരളത്തിന്ന് അപമാനമാണ് .

എതിര്‍ക്കുന്നവരേയും വിമര്‍ഷകരേയും കൊന്നൊടുക്കുന്ന ലോകപോലീസിന്റെ പിന്‍ഗാമികളാവാന്‍ ഇന്ന് ഈ കൊച്ചു കേരളത്തില്‍ തെയ്യാറെടുക്കുന്ന ഈ ഗൂണ്ടാ മാഫിയ സംഘങ്ങളെ കണ്ടില്ലന്ന് നടിച്ചാല്‍ ഇതിലും വലിയ വില നമ്മള്‍ നെല്‍കേണ്ടിവരും .. അത് കൊണ്ട് പ്രതികരിക്കാന്‍ പ്രതിഷേധിക്കാന്‍ നമ്മള്‍ തെയ്യാറാവേണ്ട സമയം കഴിഞ്ഞിരിക്കുന്നു..


ഈ ഇടയന്‍മാര്‍ക്കും കുഞ്ഞാടുകള്‍ക്കും നല്ല ബുദ്ധി നെല്‍കേണമേ.....ആമീന്‍

ദൈവമേ..ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നില്ല....

ഈ ഇടയന്‍മാരേയും കുഞ്ഞാടുകളേയും സ്വയാശ്രയം കൊണ്ടനുഗ്രഹിക്കേണമേ..............

ദൈവത്തിനും പരിശുദ്ധത്മാവിനും സ്തുതി.............

7 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

ദൈവമേ..ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നില്ല....

അനില്‍ഫില്‍ (തോമാ) said...

കഴിഞ്ഞ ദിവസം അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ പാവങ്ങളെ ആശ്വസിപ്പിക്കാന്‍ പുറത്തു പോയി തിരികെ അള്‍ത്താരയില്‍ എത്തിയ യേശു ക്രിസ്തുവിനോട് ഇനി അള്‍ത്താരയില്‍ സീറ്റ് വേണമെങ്കില്‍ വാര്‍ഷിക ഫീസായി അമ്പത് ലക്ഷം തലവരി മുങ്കൂര്‍ തരണം എന്നു ഇന്റെര്‍ ചര്‍ച് ഭാരവാഹികള്‍ ആവശ്യപ്പെട്ടെന്നു കേള്‍ക്കുന്നു, ശരിയായിരിക്കും അല്ലേ?

VANIYATHAN said...

ലെജ്ഞാവഹം. കർത്താവു പ്രാർത്ഥിച്ചതുപോലെ ഞാനും പ്രാർത്ഥിക്കുന്നൂ. പിതാവേ, കാരകോണത്തെ ഇടയനും കുഞ്ഞാടുകളും അറിഞ്ഞുകൊണ്ടു കാണിച്ച ഈ ഹീനപ്രവർത്തിക്കുതക്ക പാര ഇവർക്കുകൊടുക്കേണമേ. പാവം കന്യാസ്ത്രീയെ കൊന്ന് കിണറ്റിൽ ഇട്ടാലും മാധ്യമ പ്രവർത്തകരെനിലത്തിട്ട്‌ ചവിട്ടിയാലും അങ്ങ്‌ കേന്ദ്രത്തിൽ ഉണ്ടല്ലോ ഒരു നാല്ലഇടയൻ ഇവന്മാരെ രക്ഷിക്കാൻ. ഈശ്വരോ രക്ഷ.

Nasiyansan said...

"50:50 അനുപാതത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ ആദ്യം സമ്മദിക്കുകയും പിന്നീട് അതില്‍ നിന്നും പിന്‍മാറി ഞങ്ങളുടെ കോളേജ് ഞങ്ങള്‍ക്ക് ഇഷ്ടാനുസരണം നടത്തുന്നതിന്ന് കോടതികളെ തെറ്റ് ധരിപ്പിച്ചും".....എന്നൊക്കെ താങ്കള്‍ മനസ്സിലാക്കിയിരിക്കുന്ന കോളേജുകളുടെ പട്ടികയിലുള്ള സ്ഥാപനമല്ല സിഎസ്ഐ സഭ നടത്തുന്ന കാരക്കോണം മെഡിക്കല്‍ കോളേജ് ...അതായത് താങ്കള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത് പോലെ ഇന്റര്‍ ചുര്ച്ചു കൌണ്‍സിലിന്റെ കീഴില്‍ വരുന്ന ക്രൈസ്തവ സ്ഥാപനമല്ല ഇത് ...എം എ ബേബിയുടെ കാലത്തും ഇപ്പോഴും 50 -50 അനുപാതത്തില്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്ഥാപനമാണ്‌ കാരക്കോണം ...അതായത് ഗഫൂര്‍ക്ക ദോസ്ത് ...

സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട എം ഇ എസ് ഉള്പ്പെടുയുള്ള സ്ഥാപങ്ങള്‍ ഇപ്പോള്‍ സംശയതിന്റെ നിഴലിലാണ് ...പ്രവേശനത്തില്‍ കാരക്കോണത്തിനു തെറ്റ് പറ്റി ..അവര്‍ അത് തിരുത്താനുള്ള ശ്രമത്തിലാണ് എന്നാണു പുതിയ വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്‌ .. 85 ശതമാനം സീറ്റുകളിലും പൊതുലിസ്റ്റില്‍ നിന്ന് സ്വന്തംനിലയ്ക്ക് പ്രവേശനം നടത്താനും പകുതി സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാനുള്ള മുന്‍ധാരണയുമായി മുന്നോട്ടു പോകേണ്ട കാര്യമില്ലെന്നും മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ സഹകരിക്കേണ്ടെന്നും തീരുമാനിച്ചതായി അറിയുന്നു. എന്‍.ആര്‍.ഐ. ക്വാട്ട ഒഴികെയുള്ള എണ്‍പത്തിയഞ്ചു ശതമാനം സീറ്റുകളിലും തങ്ങള്‍ തന്നെ പ്രവേശനം നടത്തുമെന്നും ഇതിന് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മാതൃക പിന്തുടരുമെന്നും സി.എസ്.ഐ. അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്. സി.എസ്.ഐയും എം.ഇ.എസ്സും ഉള്‍പ്പെടുന്ന മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനില്‍ നിന്ന് പിന്‍മാറാനും ഗവേണിങ് സമിതി തീരുമാനമെടുത്തിട്ടുണ്ട് ...

"കോടതികളെ തെറ്റ് ധരിപ്പിച്ചും" എന്നാ രീതിയില്‍ താങ്കള്‍ നടത്തിയിരിക്കുന്ന പരാമര്‍ശം വിലകുറഞ്ഞതും ‌ കാര്യങ്ങള്‍ മനസ്സിലാക്കതെയുമുള്ളതാണ് ...മുസ്ലീം മാനേജുമെന്റുകള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിച്ചിരിക്കുന്ന രണ്ടു പ്രമാദമായ വിധികളുടെ അടിസ്ഥാനത്തിലാണ് സഭാ സ്ഥാപങ്ങള്‍ കോടതികളില്‍ നിന്നും അനുകൂലമായ വിധി സംബാധിക്കുന്നത് ...അതായത് ഇവിടെ എം എ എസ് എടുക്കുന്ന തീരുമാനങ്ങള്‍ ന്യുനപക്ഷ അവകാശങ്ങള്‍ ബലികഴിചുള്ളതും ഇന്ത്യയിലെ ഭൂരിപക്ഷ മുസ്ലീങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടുമാണ് എന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ ...

ശങ്കരനാരായണന്‍ മലപ്പുറം said...

ഇവര്‍ ചെയ്യുന്നത് ഇവര്‍ അറിയുന്നുണ്ട്. ഇവരുടെ താല്‍പര്യങ്ങളാണ് കുറെക്കാലമായി വലതുമാത്രമല്ല ഇടതും നോക്കുന്നത്.

ചെറുത്* said...

കാര്യം പറയാന്‍ മതങ്ങളെ കൂട്ടുപിടിച്ചെഴുതുന്ന ഈ ലൈന്‍ അത്ര ക്ലിയറല്ലാലോ അളിയാ :)
വിദ്യാര്‍ത്ഥികളോടുള്ള ചതിക്കും, അതിന്‍‌റെ പേരിലുള്ള പരാക്രമങ്ങള്‍ക്കും അവരര്‍ഹിക്കുന്നത് കിട്ടുക തന്നെ വേണം. അതിലെതിരഭിപ്രായമില്ല.

Unknown said...

ഒരു മതത്തിന്റെയും അനർഹമായ പ്രശംസ ആഗ്രഹിച്ചിട്ടല്ല ഈ പോസ്റ്റ് എഴുതിയത്..
തെറ്റ് ആരു ചെയ്താലും അത് തെറ്റാണ് എന്ന് പറയാനുള്ള മനോധൈര്യം അത് നമ്മുക്ക് ഉണ്ടാവുന്നത് ഒരിക്കലും ഒരു മതത്തിന്റെ കൂട്ട് കണ്ടിട്ടല്ല..
ഒരു മതത്തിന്റെ അനുയായികൾ ചെയ്യുന്ന തെറ്റ് ഒരുപാട് മതങ്ങളുള്ള നമ്മുടെ നാട്ടിൽ മറ്റൊരു മതത്തിനോട് താരതമ്യപെടുത്തുബോൾ ഉണ്ടാവുന്ന ചില സാധാരണ വെതിയാനങ്ങൾ തുറന്ന് പറയേണ്ടിവന്നേക്കാം..അതും അപൂർവ്വം ചില വെക്തികളുടെ പ്രവർത്തനങ്ങൾ കൊണ്ട് എല്ലാ കാലത്തും ക്രൂഷിക്കപ്പെടാനും കുറ്റപെടുത്തപെടാനും ഇടയായ ഒരു സമൂഹത്തെ കുറിച്ചാകുംബോൾ പൂർണ്ണമായും കരുതികൂട്ടിതന്നെ ചില വാക്കുകളും വാചകങ്ങളും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടായിരിക്കാം ...
ഇതൊന്നും ഒരു മതത്തിന്റെ അനുയായികളുടേയോ ഒരു മതവികാരത്തിന്റെയോ സമ്മർദ്ദത്തിന്ന് വഴങ്ങി എഴുതുന്നതല്ല... ..സംശയമുള്ളവർ എന്റെ മറ്റ് ചില പോസ്റ്റുകൾ കാണുന്നത് നന്നായിരിക്കും....
മതത്തിനെ ഒരിക്കലും കുറ്റപ്പെടുത്തുക എന്നത് എന്റെ ഉദ്ദേഷമല്ല..അത് ഏത് മതമായാലും...
മതത്തിന്റെ പേരു പറഞ്ഞ നടത്തുന്ന ഈ വെവസായത്തിനും ചൂഷണത്തിനും കൂട്ട് നിൽക്കാനും അത് കണ്ടില്ലന്ന് നടിക്കാനും നമ്മുക്ക് പറ്റുമോ??

Post a Comment

വന്നതല്ലെ ?
എന്തെങ്കിലും പറഞ്ഞിട്ട് പോകൂ..