Pages

Friday, July 8, 2011

ഞാന്‍ കോടീശ്വരന്‍

ഇന്ന് രാവിലെയാണ് എനിക്ക് ഒരു കോടിപതി ആയാല്‍ തരക്കേടില്ല എന്ന് ആദ്യമായി തോന്നിയത്.കാലത്ത് എഴുന്നേറ്റ് പത്രം തുറന്നപ്പോള്‍ ആദ്യപേജില്‍ തന്നെ കണ്ടത് കോടികള്‍ വിഴുങ്ങി വീര്‍പ്പ്മുട്ടി നിന്ന ഒരു ദൈവത്തെ പോസ്റ്റ്മോര്‍ട്ടം നടത്തി പുറത്തേക്ക് എടുത്ത ലക്ഷകണക്കിന്ന് കോടികളുടെ തുടര്‍കഥ.. പോകട്ടെ.. അതെല്ലാം ദൈവങ്ങള്‍ അല്ലെ? മനുഷ്യനായ എനിക്ക് അവിടെ എത്താനൊന്നും കഴിയില്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ച് അടുത്ത പേജ് മറിച്ച് നോക്കിയപ്പോള്‍ അതാ കാണുന്നു വീണ്ടും മറ്റൊരു കോടിയുടെ തമ്മില്‍തല്ല്. ശ്രീ തലസ്ഥാന ദൈവ സ്വാമിയെ ശരണം.. ഇതാണങ്കിലോ ജീവിച്ചിരുന്ന കാലത്ത് ഒരുപാട് മായാജാലങ്ങള്‍ കാട്ടി സ്വന്തം അണികളെ പിടിച്ചു നിര്‍ത്തി മുന്നിലും പിന്നിലും പിന്നെ ഇടത്തും വലത്തും നമസ്കരിപ്പിച്ചും ഒരുക്കൂട്ടി സംഭരിച്ചുണ്ടാക്കിയ കോടികള്‍ക്കു വേണ്ടി അടിപിടി കൂടുന്ന അണികളുടെ അവസ്ഥ പാവം സ്വാമി അറിയുന്നുണ്ടോ ആവോ ?.അപ്പോഴും എനിക്ക് കോടികളോട് പൂതി തോന്നിയില്ല. കാരണം ആസാമിയും ഒരു മനുഷ്യനാണങ്കിലും ദൈവം തന്നെയല്ലെ..? പോകട്ടെ. ഇതൊന്നും എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. കാരണം ഞാനൊരു സാധാരണ മനുഷ്യനല്ലെ. അടുത്ത പേജ് നോക്കാം എന്ന് കരുതി നോക്കിയത് തന്നെ മറ്റൊരു കോടിയുടെ വഴക്കിലേക്കാണ്.മുടിവെക്കാന്‍ നാനൂറു കോടിയുടെ കേന്ദ്രം ...പിഴച്ചുട്ടോ.. ഇത് അസൂയാലുക്കള്‍ പറയുന്നതാ...തിരുകേശ സൂക്ഷിപ്പ് പള്ളി.. എതിര്‍ക്കുന്നവന്ന് ഒന്നര കോടിയുടെ വീട് ഉണ്ടങ്കില്‍ ഞങ്ങളെ ഉസ്താദിന്ന് ആയിരത്തി അഞ്ഞൂറ് കോടിയുടെ ആസ്തി ഉണ്ടന്ന് ഉസ്താദിനെ പോലെ വേരോടാന്‍ പാഞ്ഞ് നടക്കുന്ന കോടീശ്വരനായ ശിഷ്യന്‍. അതും ഓര്‍ത്ത് ഇരുന്നിട്ട് കാര്യം ഇല്ലല്ലോ..കാരണം ഞാനൊരു മൂലിയാര് അല്ലല്ലോ? ഇനി വയിക്കാനാവില്ല പേപ്പര്‍ മടക്കി വെക്കട്ടെ എന്ന് കരുതി പേപ്പര്‍ മടക്കിയപ്പോഴാണ് മറ്റൊരു കോടി കഥ കാണുന്നത്.കോടികള്‍ ആസ്ഥിയുള്ള കുഞ്ഞാടുകളുടെ മക്കള്‍ക്ക് കോടികള്‍ കൊഴ വാങ്ങി വില്‍ക്കാന്‍ ഇടയന്‍മാര്‍ നടത്തുന്ന കോടികളുടെ സീറ്റ് കച്ചവട തര്‍ക്കം. തെരഞ്ഞെടിപ്പ് കാലത്ത് എല്ലാ അരമനകളിലും പോയി ആശീവാദം വാങ്ങി കുഞ്ഞാടുകള്‍ക്ക് ഇടയ ലേഖനം വായിപ്പിച്ച് ജയിച്ച് മന്ത്രിയായി വിലസുംബോള്‍ ഞങ്ങള്‍ ഇടയന്‍മ്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ ഈ കുഞ്ഞുഞ്ഞ് മാര്‍ക്ക് പറ്റില്ലല്ലോ?
അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത് കോടികളുടെ കഥ. ഇതോക്കെ കണ്ടങ്കിലും അപ്പോഴൊന്നും എനിക്ക് കോടികളോട് പൂതി തോനിയില്ല . ഒരു കട്ടന്‍ ചായയും കുടിച്ച് അങ്ങാടിയില്‍ വന്നു നിന്നതെ ഒള്ളൂ.. അതാ വരുന്നു ഗോപാലേട്ടന്‍..രണ്ട് കോടി രണ്ട് കിലോ സ്വര്‍ണ്ണം . നാളെ നറുക്കെടുപ്പ്.. രണ്ട് കോടിയെന്ന് കേട്ടപ്പോള്‍ എനിക്കും കോടിക്ക് ചെറിയ ഒരു പൂതി. പെട്ടന്ന് ചാടി ഒരു ടിക്കറ്റ് എടുത്തു. ഫലമോ? നാളെ നറുക്ക് എടുക്കുന്നത് വരെ മനസ്സ് കൊണ്ടങ്കിലും എനിക്കും ഒരു കോടിപതിയാവാലോ.. ഇനി അഥവാ നാളെ എനിക്ക് കോടി അടിച്ചില്ലങ്കില്‍ ആരെങ്കിലും ഒരു ഓണ കോടിയെങ്കിലും തരണേ...... അങ്ങിനെ ഒരിക്കലെങ്കിലും ഞാനും ഒരു കൊടീശ്വരനാവട്ടെ....

6 comments:

ജാബിര്‍ മലബാരി said...

എവിടെ നോക്കിയാലും കോടികളുടെ കഥ......

തിരുവനന്തപുരം മുതൽ കോഴിക്കോട് വഴി അണ്ണാനാടും ചുറ്റി ഡൽഹി വരെ പോയാലും കോടികൾ തന്നെ ചർച്ച വിഷയം.......

സുരേഷ് ബാബു വവ്വാക്കാവ് said...

ബാക്കിയുള്ളോറ്ക്ക് കോടി പുതച്ച് കിടക്കാം

ചെറുത്* said...

ഹ്ഹ്ഹ് അളിയോ.....തമ്പ്യളിയോ....
ഇന്നല്ലേ നറുക്കെടുപ്പ്. അടിച്ചോ വല്ലതും?? ഏഹ്
എഴുത്ത് കൊള്ളാം. പാരഗ്രാഫ് തിരിച്ചിട്ടേക്കണം. ചെറുതായതോണ്ട് ഇട്ടില്ലേലും പ്രശ്നൊന്നൂല ;)

അപ്പൊ കോടി അടിക്കുമ്പൊ പൊറോട്ടാ ട്ടാ

Anonymous said...

http://pcprompt.blogspot.com/

Prabhan Krishnan said...

..കിട്ടിയാ ഊട്ടി...ഇല്ലെങ്കില്‍..ചട്ടി...ലോട്ടറി എടുത്തത് എന്തായാലും നന്നായി..എങ്ങാനും..അടിച്ചാലോ..!

‘ചെറുത്’ ആണെങ്കിലും വലുത് ആണെങ്കിലും അകലമിട്ട്,ഖണ്ഢികതിരിച്ച് എഴുതുതുന്നതുതന്നെയാണ് നല്ലത്.
ആശംസകള്‍..!

Unknown said...

നന്ദി... എന്നെ ഒന്ന് നോക്കിയതിന്ന്.. വിലയേറിയ അഭിപ്രായങ്ങള്‍ പറഞ്ഞതിന്ന്... വീണ്ടും ഉപദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.... നിങ്ങളുടെ അളിയന്‍...

Post a Comment

വന്നതല്ലെ ?
എന്തെങ്കിലും പറഞ്ഞിട്ട് പോകൂ..