Pages

Tuesday, July 19, 2011

KSRTC നഷ്ടത്തിലോ?

കേരളത്തിലെ മിക്ക ഗ്രാമങ്ങളിലൂടെയും സിറ്റികളിലൂടെയും തുടർച്ചയായി ഓടികൊണ്ടിരിക്കുന്ന നമ്മുടെ ആനവണ്ടി

നഷ്ടത്തിൽ ആണ് എന്നല്ലാതെ ഒരിക്കൽ പോലും ലാഭത്തിന്റെ കണക്ക് നമ്മുക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് വരെ ഇതിനെ കുറിച്ച്

ആർക്കും മനസ്സിലാക്കാൻ പറ്റാത്ത എന്ത് കണക്കാണ് ഇവർ കൂട്ടുന്നത് എന്നത് ഇതിൽ ജോലി ചെയ്യുന്നവർക്കോ ഇതിലെ യാത്രക്കാർക്കോ

മനസ്സിലായിട്ടില്ല..95 ശതമാനം ബസ്സുകളും സീറ്റിങ് ലോഡും സ്റ്റാന്റിംഗ് ലോഡുമായിട്ടാണ് സർവീസ് നടത്തുന്നത്. മറ്റ് പ്രൈവറ്റ് ബസ്സുകൾ

പകുതി സീറ്റുമായി പോയിട്ട് പോലും അവർക്ക് സർവീസ് ലാഭത്തിലാവുന്നു. അതേസമയം KSRTC ആവട്ടെ മുഴുവൻ സീറ്റുമായി പോയിട്ടും

നഷ്ടത്തിലും.. എന്തായിരിക്കും കാരണം ?

പ്രവറ്റ് ബസ്സുകളുടെ മൽസര ഓട്ടമാണോ ?

അതോ കെ എസ് ആർ ടി സി ജീവനക്കാർ പ്രാപ്തരല്ലാതവരാണൊ ?

അതൊ ksrtc നടപ്പാക്കുന്ന പരിഷ്ക്ക്ക്കാങ്ങൾ ആണൊ?

പലപ്പോഴും കെ എസ് ആർ ടി സി നടപ്പിലാകുന്ന പല പരിഷ്കാരങ്ങളും ജീവനക്കാർക്ക് പല പ്രഷ്നങ്ങളും

ഉണ്ടാകുന്നുഎന്നതാണ് സത്യം . ഉദാഹരണമായി ഇപ്പോൾ തന്നെ RPM കുറച്ച് കൊണ്ട് നടപ്പിലാക്കിയ നിയമം..ഇത് കൊണ്ട് ആർക്കാണ്

പ്രയോജനം ? നമ്മുക്ക് നോക്കാം ..പാലക്കാട്ട് നിന്നും കോഴിക്കേട്ടേക്ക് ഓടിയെത്താൻ മൂന്ന് മണിക്കൂറും നാല്പത് മിനുറ്റും സമയം ആണ്

ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇന്ന് RPM കുറച്ചതിന്ന് ശേഷം നാലു മണിക്കൂറിൽ കൂടുതൽ സമയം എടുത്ത് KSRTC ഓടിച്ച് എത്തുന്നത്

വരെ കാത്തിരിക്കാൻ സാധാരണ ഒരു യാത്രക്കാരനും തെയ്യാറാകും എന്ന് തോനുന്നില്ല. വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനുള്ള

ബുദ്ധിമുട്ടും ചെറിയ ഒരു കയറ്റം പോലും ഒന്നാമത്തെ ഗീറിലും രണ്ടാമത്തെ ഗീറിലും ഒക്കെ വലിപ്പിക്കേണ്ട ഗതികേടിലാണ് ട്രൈവർമാർ..

ഫലമോ? ആന വണ്ടീക്ക് പിന്നിൽ അരമണിക്കൂർ കയിഞ്ഞ് വരുന്ന മിനി വണ്ടികൾ പോലും മറികടന്ന് മണിക്കൂറുകൾക്ക് മുന്നെ

ഉദ്ദേശിക്കുന്നേടത്ത് എത്തിക്കുന്നു..പിന്നെ ആരെങ്കിലും ഈ ആന വണ്ടിയും കാത്ത് ഇവിടെ നിൽക്കുമോ ??...

പല പ്രാവ്ശ്യം ഇതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും മേലാളന്മാർക്ക് അത് പരിഗണിക്കാൻ തെയ്യാറാവാത്തതാണ് ഇതിന്റെ

പിന്നിലെ ദുരൂഹത പുറത്ത് വരുന്നത്..പ്രൈവറ്റ് ബസ്സ് ഓപാരേറ്ററിൽ മാരിൽനിന്നും എന്തെങ്കിലും ആനുകൂല്യം കൈപറ്റിയിട്ടാണോ ഇവർ

ഈ പ്രശ്നം പരിഹരിക്കാൻ തെയ്യാറാവാത്തത് എന്ന് അന്യേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലങ്കിൽ പിന്നെ ഡ്രവർമാർക്കും

യാത്രക്കാർക്കും ഒരുപോലെ ഭുദ്ധിമുട്ട് ഉണ്ടാകുന്ന ഈ നടപടി ആർക്ക് വേണ്ടിയാണ് തുടർന്ന് പോകുന്നത് ?


ഇന്ധന ചിലവ് കുറയും എന്ന ഈ അശാസ്ത്രീയ കണക്കുകൾ പറഞ്ഞ് സ്വകാര്യ ബസ്സുടമകളെ സഹായിക്കാനും യാത്രക്കാരെ

ബുദ്ധിമുട്ടാക്കാനും മാത്രമെ ഇത്പോലത്തെ പരിഷ്കാരങ്ങൾക്ക് കഴിയുകയുള്ളൂ...

ഉദാഹരണമായി പറഞ്ഞ ഇത്പോലുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ പടിച്ച് ഉചിതമായ തീരുമാനങ്ങൾ എടുത്താൽ തന്നെ തീരുന്ന നഷ്ട്മെ

ഇന്ന് KSRTC ക്ക് ഉണ്ടാവൂ എന്നാണ് നമ്മുക്ക് തോനുന്നത്...

ബ്ലൊഗിൽ ഒരു പോസ്ട്ട്ടത് കൊണ്ടോ , വകുപ്പ് മന്ത്രിക്ക് ഒരു കത്ത് അയച്ചത് കൊണ്ടോ ഈ പ്രശ്നം തീരുന്നതല്ലന്ന് എനിക്കറിയാം ..

ഉദ്ദ്യോഗസ്തന്മാരുടെ അകമഴിഞ്ഞ സ്വാർത്തത ഇല്ലാത്ത മനസ്സുണ്ടങ്കിൽ മാത്രമെ ഇനി ഇതിനെ രക്ഷിക്കാനാവൂ............


അത്പോലെതന്നെ പ്രൈവറ്റ് ബസ്സ് മുതലാളിമാരുടെ കീശയിലെ കാശിനെ ആശിക്കാത്ത തൊഴിലാളിക്കൂടി ഇതിന്റെ വിജയത്തിന്ന്

അത്യാവ്ശ്യം ആണ് എന്ന് സാന്ദർഭികമായി ഓർമ്മിപ്പിക്കട്ടെ.............


നേരാം നമ്മുക്ക് നല്ല കാലം ഈ ആനവണ്ടിക്ക്...

ആവാം നമ്മുക്ക് ശുഭയാത്ര ഈ ആനവണ്ടിയിൽ..

7 comments:

Anil cheleri kumaran said...

ഒരു മിനിമം വേഗതയിൽ പോകുന്ന, നല്ല സൌകര്യമുള്ള ആന വണ്ടികളെ എനിക്കിഷ്ടമാണ്. കഴിയുന്നതും അതിൽ പോകാനും ശ്രമിക്കാറുണ്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

KSRTC Bus station എന്ന പേരില്‍ പഞ്ചനക്ഷത്ര ബില്‍ഡിങ്ങ്സ്‌ ഉണ്ടാക്കി ഇടൂന്ന കണ്ടിട്ടില്ലെ

യാത്രക്കാര്‍ക്ക്‌ മഴ നനയാതെയോ വെയിലു കൊള്ളാതെയൊ ബസില്‍ കയറാന്‍ യാതൊരു നിവൃത്തിയും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധയോടെ ഡിസൈന്‍ ചെയ്തിരിക്കുന്നവ

അതിന്റെ ചെലവും maintenance ഉം,
പിന്നെ പുതിയതെന്നു പറഞ്ഞു കൊണ്ടു വരുന്നതും ആദ്യത്തെ ദിവസം തന്നെ വഴിയില്‍ കിടക്കുന്നതും ആയ വണ്ടികള്‍

ഫൈസല്‍ ബാബു said...

നേരാം നമ്മുക്ക് നല്ല കാലം ഈ ആനവണ്ടിക്ക്...

ആവാം നമ്മുക്ക് ശുഭയാത്ര ഈ ആനവണ്ടിയിൽ..
----------------------------------
ആശ കൊള്ളാം ..."ശുഭയാത്ര" അശുഭകരമായ യാത്ര ആവാതിരിക്കട്ടെ !! മല്‍സരം ആരോടാ? പ്രൈവറ്റ്കാരോടോ

വശംവദൻ said...

പോരായ്മകള്‍ ഒത്തിരിയുന്ടെന്കിലും പല ഏരിയകളിലും (ഉള്നാടന്‍ ഗ്രാമങ്ങളില്‍) ഇപ്പോഴും ആനവണ്ടി തന്നെയാണ് ആശ്രയം.

Prabhan Krishnan said...

കാട്ടിലെ തടി..
തേവരുടെ ആന...
വലിയെടാ..വലി....!!
പോസ്റ്റ് നന്നായി.
ആശംസകള്‍..!!

ശങ്കരനാരായണന്‍ മലപ്പുറം said...

ആവാം നമ്മുക്ക് ശുഭയാത്ര ഈ ആനവണ്ടിയിൽ!

Sabu Kottotty said...

അക്ഷരത്തെറ്റുമാത്രമേ ഈ പോസ്റ്റിനു വിയോജനക്കുറിപ്പായി കുറിയ്ക്കാനുള്ളൂ....

Post a Comment

വന്നതല്ലെ ?
എന്തെങ്കിലും പറഞ്ഞിട്ട് പോകൂ..